മലപ്പുറം: ബിജെപിയെ എതിർക്കുന്നവര്‍ ഇഡിയെ നേരിടേണ്ടി വരുമെന്നതാണ് സമകാലിക സാഹചര്യമെന്നും അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിനെ തനിക്ക് ലഭിച്ച ബഹുമതിയായി കാണുന്നുവെന്നും രാഹുല്‍ ഗാന്ധി. നിരവധി തവണ ഇഡി ചോദ്യം ചെയ്യട്ടെ എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ: മുഖ്യമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി
പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും ബഫർ സോൺ വിഷയത്തില്‍ കത്ത് അയച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി
കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും തമ്മിൽ വ്യക്തമായ ധാരണയുണ്ട്. അതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസം പോലും ഇഡി ചോദ്യം ചെയ്യാത്തതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ബഫർ സോൺ വിഷയത്തില്‍ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നത് നിർത്തണം. പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും ഈ വിഷയത്തിൽ കത്ത് അയച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സിപിഎമ്മിന്‍റെ നേതൃത്വത്തിൽ എംപി ഓഫിസ് തകർത്തത് യഥാർഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.