കേരളം

kerala

ETV Bharat / state

പാണക്കാട് തങ്ങള്‍ മനുഷ്യ സ്‌നേഹത്തിന്‍റെ ഉദാത്ത മാതൃക: രാഹുല്‍ ഗാന്ധി - പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

തങ്ങളുടെ വിയോഗം വലിയ നഷ്‌ടം തന്നെയാണ് കേരളീയ സമൂഹത്തിന് ഉണ്ടാക്കിയതെന്ന് രാഹുൽ ഗാന്ധി.

panakkad hyderali shihab thangal dies  panakkad hyderali shihab thangal death rahul gandhi  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍  ഹൈദരലി ശിഹാബ് തങ്ങള്‍ രാഹുല്‍ ഗാന്ധി
പാണക്കാട് തങ്ങള്‍ മനുഷ്യ സ്‌നേഹത്തിന്‍റെ ഉദാത്ത മാതൃക: രാഹുല്‍ ഗാന്ധി

By

Published : Mar 8, 2022, 7:46 AM IST

മലപ്പുറം: വിടവാങ്ങിയ ഹൈദരലി ശിഹാബ് തങ്ങള്‍ മനുഷ്യ സ്‌നേഹത്തിന്‍റെ ഉദാത്ത മാതൃകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി എംപി. കേരളം കണ്ട മഹത് വ്യക്തികളിലൊരാളായ തങ്ങള്‍ യുഡിഎഫ് എന്ന പ്രസ്ഥാനത്തിന്‍റെ മറക്കാനാവാത്ത നേതാവാണ്. തങ്ങളുടെ വിയോഗം വലിയ നഷ്‌ടം തന്നെയാണ് കേരളീയ സമൂഹത്തിന് ഉണ്ടാക്കിയതെന്നും രാഹുൽ ഗാന്ധി.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനത്തെ ഉയര്‍ച്ചയിലേക്ക് നയിച്ച ഈ നേതാവിനെ ഒരു കാലത്തും ആര്‍ക്കും വിസ്‌മരിക്കാന്‍ കഴിയില്ല. വരും തലമുറക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പാഠമായിരിക്കും. ആരോടും വിദ്വേഷമോ അവഗണനയോ കൂാതെ പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നത് രാഷ്ട്രീയ ചരിത്രത്തില്‍ സംഭവിക്കാത്തതാണെന്നും എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്‌തനായ വ്യക്തിയാണ് തങ്ങൾ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എന്നും യുഡിഎഫിന് കരുത്തു പകര്‍ന്ന തങ്ങള്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി എംപി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ

ABOUT THE AUTHOR

...view details