ന്യൂഡല്‍ഹി : മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്‍റെ കുടുംബത്തോടും അനുയായികളോടും അനുശോചനമറിയിക്കുന്നു. സാഹോദര്യത്തെയും തുല്യപരിഗണനയെയും പുരോഗതിയെയും പിന്തുണയ്‌ക്കുന്ന, യു.ഡി.എഫിന്‍റെ കരുത്തുറ്റ മതേതര ശബ്‌ദമായിരുന്നു അദ്ദേഹമെന്ന് രാഹുല്‍ അനുസ്‌മരിച്ചു.
ALSO READ:പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
നികത്താനാവാത്ത വിടവാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്നും രാഹുല്‍ ട്വീറ്റ് ചെയ്‌തു. എറണാകുളം അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അന്ത്യം. 12 വർഷമായി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായിരുന്നു. 1947 ജൂൺ 15ന് മലപ്പുറം പാണക്കാട് ജനിച്ച ഹൈദരലി ശിഹാബ് തങ്ങൾ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനാണ്.
അന്തരിച്ച, പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ്. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവർ സഹോദരങ്ങളാണ്.
ALSO READ:'കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം'; ഹൈദരലി തങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും