ആവശ്യപ്പെടാതെയാണ് ഖുർആൻ കൊണ്ടുവന്നതെന്ന് പന്താവൂർ ഇർഷാദ് കോളജ് - വിശുദ്ധ ഖുർആൻ
ജൂൺ 27ന് നടന്ന പൊതു പരിപാടിയിൽ വച്ച് വിശുദ്ധ ഗ്രന്ഥങ്ങൾ വരുന്നുണ്ടെന്നും അത് വിതരണം ചെയ്യാൻ കഴിയുമോ എന്നും മന്ത്രി കെടി ജലീൽ ചോദിക്കുകയായിരുന്നുവെന്നും തങ്ങൾ അത് വിതരണം ചെയ്യുക മാത്രമാണ് ചെയ്‌തെന്നും അബൂബക്കർ സിദ്ദിഖ് പറഞ്ഞു.
![ആവശ്യപ്പെടാതെയാണ് ഖുർആൻ കൊണ്ടുവന്നതെന്ന് പന്താവൂർ ഇർഷാദ് കോളജ് Irshad College Qur'an Pantavur ഖുർആൻ ഇർഷാദ് കോളജ് പന്താവൂർ വിശുദ്ധ ഖുർആൻ മതഗ്രന്ഥങ്ങൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8843517-197-8843517-1600405574904.jpg)
ആവശ്യപ്പെടാതെയാണ് ഖുർആൻ കൊണ്ടുവന്നതെന്ന് പന്താവൂർ ഇർഷാദ് കോളജ്
മലപ്പുറം: വിശുദ്ധ ഖുർആൻ കൊണ്ടുവന്നത് തങ്ങൾ ആവശ്യപ്പെട്ടിട്ടല്ല എന്ന് പന്താവൂർ ഇർഷാദ് കോളജ് അധികൃതർ. ജൂൺ 27ന് നടന്ന പൊതു പരിപാടിയിൽ വച്ച് വിശുദ്ധ ഗ്രന്ഥങ്ങൾ വരുന്നുണ്ടെന്നും അത് വിതരണം ചെയ്യാൻ കഴിയുമോ എന്നും മന്ത്രി കെടി ജലീൽ ചോദിക്കുകയായിരുന്നുവെന്നും തങ്ങൾ അത് വിതരണം ചെയ്യുക മാത്രമാണ് ചെയ്‌തെന്നും ഇർഷാദ് കോളജ് പ്രസിഡൻ്റ് അബൂബക്കർ സിദ്ദിഖ് പറഞ്ഞു. 16 പെട്ടിയിലായാണ് മതഗ്രന്ഥങ്ങൾ എത്തിയതെന്നും പരിശോധനക്കായി ഒരു പെട്ടി പൊട്ടിച്ചിരുന്നു എന്നും കോളജ് അധികൃതർ പറഞ്ഞു.
ആവശ്യപ്പെടാതെയാണ് ഖുർആൻ കൊണ്ടുവന്നതെന്ന് പന്താവൂർ ഇർഷാദ് കോളജ്