മലപ്പുറം:ഖത്തർ ലോകകപ്പിന് ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ലോകകപ്പിന് ഇനി വെറും 16 ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രമുഖ ടീമുകളുടെ ചിത്രങ്ങളിൽ കൂറ്റൻ ഫ്ലക്‌സ് ബോർഡുകൾ ഉയർത്തുന്ന തിരക്കിലാണ് ആരാധകർ. ഇതിനിടെ ആരാധകർക്ക് തത്സമയം മത്സരങ്ങൾ കാണാനുള്ള സംവിധാനം ഒരുക്കാൻ ഒരുങ്ങുകയാണ് എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ വെസ്റ്റ് ലാൻഡ് ക്ലബ് പ്രവർത്തകർ.
ലോകകപ്പ് മത്സരങ്ങൾ മലപ്പുറത്തും കാണാം; ബിഗ് സ്ക്രീനിൽ ലൈവുമായി എടവണ്ണ വെസ്റ്റ് ലാൻഡ് ക്ലബ് - ലോകകപ്പ് മത്സരങ്ങൾ
ഏകദേശം 300 പേർക്ക് ഒരേ സമയം ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാനുള്ള സൗകര്യമാണ് വെസ്റ്റ് ലാൻഡ് ക്ലബ് ഒരുക്കുന്നത്
പ്രദേശത്തെ ഫുട്‌ബോൾ ആരാധകർക്ക് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ തത്സമയം കാണാനുള്ള അവസരമാണ് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കുന്നത്. ഏകദേശം 300 പേർക്ക് ഒരേ സമയം മത്സരങ്ങൾ തത്സമയം കാണാനുള്ള സൗകര്യമാണ് ക്ലബ്ബ് അംഗങ്ങൾ സജ്ജമാക്കിക്കൊണ്ടിരിക്കുന്നത്.
ഫുട്ബോളിനെ എപ്പോഴും നെഞ്ചോട് ചേർക്കുന്ന മലപ്പുറം ജില്ലയിൽ പ്രമുഖ ടീമുകളുടെ ആരാധകർ മാസങ്ങൾക്ക് മുൻപേ ലോകകപ്പിനായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ഈ മാസം 20ന് ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോൾ എട്ട് സ്റ്റേഡിയങ്ങളിലായി 64 മത്സരങ്ങളാണ് നടക്കുക.