കേരളം

kerala

ETV Bharat / state

ഖത്തര്‍ ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങി വണ്ടൂര്‍; ചിത്രപ്രദര്‍ശനം ശ്രദ്ധേയമാവുന്നു - ഖത്തര്‍ ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങി വണ്ടൂര്‍

ലോകകപ്പിനോടനുബന്ധിച്ച് 'ഖത്തർ വേൾഡ് കപ്പ് ഫുട്ബാൾ എക്‌സിബിഷൻ' എന്ന പേരില്‍ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനമൊരുക്കി വണ്ടൂര്‍.

Qatar world cup 2022  Qatar world cup 2022 exhibition in Malappuram  Malappuram news  FIFA world cup 2022  ഖത്തര്‍ ലോകകപ്പ്  മലപ്പുറത്ത് ഫുട്‌ബോള്‍ എക്സിബിഷൻ  മലപ്പുറം വാര്‍ത്ത
ഖത്തര്‍ ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങി വണ്ടൂര്‍; ചിത്രപ്രദര്‍ശനം ശ്രദ്ധേയമാവുന്നു

By

Published : Nov 12, 2022, 10:09 AM IST

മലപ്പുറം: കാൽപന്തുകളിയുടെ നാൾവഴികളിലെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനമൊരുക്കി ലോകകപ്പിനെ വരവേൽക്കാന്‍ ഒരുങ്ങി വണ്ടൂർ. ഫുട്ബാളിൻ്റെ ആദ്യകാല ചരിത്രമടക്കം ഉൾപ്പെടുത്തി 1500 ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പ്രദർശനം. ഡോ വീരാൻ മുഹമ്മദിൻ്റെ നേതൃത്വത്തിലാണ് 'ഖത്തർ വേൾഡ് കപ്പ് ഫുട്ബാൾ എക്‌സിബിഷൻ' ഒരുക്കിയിരിക്കുന്നത്.

ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ചുള്ള ചിത്ര പ്രദര്‍ശനത്തില്‍ നിന്ന്

മണലിമ്മൽ ബസ് സ്റ്റാൻ്റ് കെടി കോംപ്ലക്‌സിൽ ഒരുക്കിയ പ്രദർശനം ജില്ലാ പഞ്ചായത്ത് അംഗം കെടി അജ്‌മൽ ഉദ്ഘാടനം ചെയ്‌തു. വണ്ടൂർ വിഎംസി മൈതാനത്തിൽ നിന്നും ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെ ഘോഷയാത്രയായി എത്തിയായിരുന്നു ഉദ്ഘാടനം.

എക്‌സിബിഷനോടനുബന്ധിച്ച് ഫുട്ബോൾ പ്രേമികൾക്ക് മത്സരങ്ങൾ കാണാനുള്ള ഓപ്പൺ തിയേറ്ററും കോംപ്ലക്‌സിൽ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം ഒരു മാസക്കാലം നീണ്ടു നിൽക്കും.

also read: ഖത്തറില്‍ വിസില്‍ മുഴങ്ങാന്‍ ദിവസങ്ങള്‍ ബാക്കി ; ഏറ്റുകുടുക്കയിൽ നെയ്‌മറും മെസിയും മത്സരത്തില്‍

ABOUT THE AUTHOR

...view details