പിവി അൻവറിന്‍റെ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിക്കുന്നു - ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ
ഭൂവുടമ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സർക്കാരിനോട് തടയണ പൊളിക്കാൻ കോടതി ആവശ്യപ്പെട്ടത്.

മലപ്പുറം: പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്‍റെ പേരിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിക്കുന്നു. ഏറനാട് തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് തടയണ പൊളിക്കുന്നത്. ഭൂവുടമ തടയണ പൊളിച്ചു നീക്കാത്ത സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പൊളിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പൂർണമായും പൊളിച്ചു നീക്കി പൂർവസ്ഥിതിയിലാക്കാൻ ഒരാഴ്ചയിലധികം സമയം എടുക്കും. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സർക്കാരിനോട് തടയണ പൊളിക്കാൻ കോടതി ആവശ്യപ്പെട്ടത്.