കേരളം

kerala

ETV Bharat / state

നിലമ്പൂരിലെ ജയം നന്മയുടേതെന്ന് പി.വി.അൻവർ - പി.വി.അൻവർ

നിലമ്പൂരിലെ തുടർച്ചയായ രണ്ടാം വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രമായ ചുങ്കത്തറ മാർതോമ കോളജിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പി.വി. അന്‍വർ.

pv anwar  election  keralam  malappuram  നിലമ്പൂരിലെ ജയം നന്മയുടേതെന്ന് പി.വി.അൻവർ  പി.വി.അൻവർ  മലപ്പുറം
നിലമ്പൂരിലെ ജയം നന്മയുടേതെന്ന് പി.വി.അൻവർ

By

Published : May 2, 2021, 9:44 PM IST

മലപ്പുറം:നിലമ്പൂരിലെ ജയം നന്മയുടേതെന്ന് പി.വി.അൻവർ. തുടർച്ചയായ രണ്ടാം വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രമായ ചുങ്കത്തറ മാർതോമ കോളജിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 5 വർഷമായി ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട ജനപ്രതിനിധിയാണ് താൻ, തെരഞ്ഞെടുപ്പിന്റെ അവസാന മൂന്ന് മാസം താൻ ആഫ്രിക്കയിലായിരുന്നു. അന്ന് തനിക്കെതിരെ ഉയർന്ന ആരോപണത്തിനുള്ള മറുപടിയാണ് ഈ വിജയം.

നിലമ്പൂരിലെ ജനങ്ങളെ എനിക്ക് വിശ്വാസമുണ്ട് ,അവർക്കെന്നെയും. അതൊരിക്കൽകൂടി തെളിഞ്ഞിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ. നിലമ്പൂർ മുഴുവൻ വർഗ്ഗീയ കക്ഷികളും ഒറ്റക്കെട്ടായി തന്നെ തോൽപിക്കാൻ ശ്രമിക്കുകയും ബിജെപി വലിയ തോതിൽ യു.ഡി.എഫിന് വോട്ട് മറിക്കുകയും ചെയ്തു. നിലമ്പൂരിൽ ബി.ജെപിയുടെ വോട്ട് എവിടെപ്പോയെന്നും അൻവർ ചോദിച്ചു.

ABOUT THE AUTHOR

...view details