കേരളം

kerala

ETV Bharat / state

കവളപ്പാറ പുനരധിവാസം; ജില്ലാ ഭരണകൂടത്തിനെതിരെ പിവി അൻവർ - മലപ്പുറം കവളപ്പാറ

മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഇടപെട്ടിട്ട് പോലും സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസം അടിയന്തരമായി നല്‍കുന്നതില്‍ ജില്ലാ ഭരണകൂടം വിഴ്‌ച വരുത്തി. ദുരന്തത്തില്‍ വീടും, സ്ഥലവും നഷ്‌ടപ്പെട്ടവര്‍ക്ക് അന്‍പതിനായിരം രൂപ വീതം അടിയന്തിരമായി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും കലക്‌ടര്‍ തയ്യാറായില്ല.

സര്‍ക്കാരിനെ കരിവാരിത്തേക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുവെന്ന് പി.വി അന്‍വര്‍  പി.വി അന്‍വര്‍  district administration is trying to tarnish the government  P.V Anwar  മലപ്പുറം കവളപ്പാറ  malappuram kavalappara
സര്‍ക്കാരിനെ കരിവാരിത്തേക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുവെന്ന് പി.വി അന്‍വര്‍

By

Published : Jan 7, 2020, 8:45 PM IST

മലപ്പുറം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാർ നടത്തുന്ന ഇടപെടലുകൾ പ്രാവർത്തികമാക്കാൻ ജില്ലാ ഭരണകൂടവും റവന്യൂ വകുപ്പും ശ്രമിക്കുന്നില്ലെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. കവളപ്പാറ ദുരന്തത്തില്‍ സര്‍വതും നഷ്‌ടപ്പെട്ട 34 കുടുംബങ്ങള്‍ ഇപ്പോഴും പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. അതേസമയം വാസയോഗ്യമായ വീടുകളുള്ള മുണ്ടേരി ചളിക്കല്‍ കോളനിക്കാര്‍ക്കായി മലച്ചിയില്‍ കലക്‌ടറുടെ നേതൃത്വത്തില്‍ മൂപ്പത്തിനാല് വീടുകളുടെ നിർമാണം നടന്നുവരികയാണ്.

സര്‍ക്കാരിനെ കരിവാരിത്തേക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുവെന്ന് പി.വി അന്‍വര്‍
അടിയന്തര പ്രാധാന്യമുള്ള വിഷയം പരിഹരിക്കാതെ ജില്ലാ കലക്‌ടറും റവന്യൂ വകുപ്പും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഇടപെട്ടിട്ട് പോലും സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസം അടിയന്തരമായി നല്‍കുന്നതില്‍ ജില്ലാ ഭരണകൂടം വിഴ്‌ച വരുത്തി. ദുരന്തത്തില്‍ വീടും, സ്ഥലവും നഷ്‌ടപ്പെട്ടവര്‍ക്ക് അന്‍പതിനായിരം രൂപ വീതം അടിയന്തിരമായി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും കലക്‌ടര്‍ തയ്യാറായില്ല.

തഹസില്‍ദാരുടെ അക്കൗണ്ടില്‍ പണമെത്തിയിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയവർക്ക് നാളിതുവരെ പണം നൽകിയിട്ടില്ല. കവളപ്പാറയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിട്ടും കലക്‌ടര്‍ അതിന് തയ്യാറായില്ലെന്ന് അൻവർ ആരോപിച്ചു.

ABOUT THE AUTHOR

...view details