മലപ്പുറം: റീബില്‍ഡ് നിലമ്പൂർ പദ്ധതിയില്‍ അഴിമതി ആരോപണവുമായി രംഗത്ത് എത്തിയ കോൺഗ്രസ് നേതാവ് വിവി പ്രകാശിനെ പരിഹസിച്ച് പിവി അൻവർ എംഎല്‍എ. പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ തെരുവിലിറക്കി വെയിൽ കൊള്ളിച്ച് സമരം നടത്തിയിട്ട് കാര്യമില്ലെന്ന് പി.വി അൻവർ എംഎൽഎ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഐസിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ കോൺഗ്രസ് പ്രവർത്തകർ ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് വി.വി പ്രകാശിനോട് ആവശ്യപ്പെടണമെന്നും പി.വി അൻവര്‍ എംഎൽഎ പറഞ്ഞു. എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റീബില്‍ഡ് നിലമ്പൂരില്‍ വാക്‌പോര് തുടരുന്നു; വിവി പ്രകാശിനെ വിമർശിച്ച് അൻവർ എംഎല്‍എ - caa
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഐസിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ കോൺഗ്രസ് പ്രവർത്തകർ ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് വി.വി പ്രകാശിനോട് ആവശ്യപ്പെടണമെന്നും പി.വി അൻവര്‍ എംഎൽഎ.
കവളപ്പാറയിലെ ദുരിതബാധിരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കോൺഗ്രസ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നിലമ്പൂരിൽ ബഹുജന മാർച്ച് നടത്തിയിരുന്നു. റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് വി.വി പ്രകാശ് രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് അൻവർ എംഎല്‍എയുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭയിൽ പ്രമേയം കൊണ്ടുവന്നതും, സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചതും മുഖ്യമന്ത്രി പിണറായി വിജയനാണ്. കോൺഗ്രസ് അഞ്ച് സംസ്ഥാനങ്ങളില്‍ ഭരിക്കുന്നുണ്ട്. എന്നാൽ അവിടുത്തെ മുഖ്യമന്ത്രിമാർ പ്രമേയം കൊണ്ടുവരാൻ തയ്യാറാകുന്നില്ലെന്നും പി.വി അൻവര്‍ ചൂണ്ടിക്കാട്ടി.