പൗരത്വ ഭേദഗതി ബില്ലിനെതിരെ പി.വി.അൻവർ എംഎല്‍എ - PV Anwar against the Citizenship Amendment Bill
ഭരണഘടന നൽകുന്ന അവകാശങ്ങളിൽ നിന്നു കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥ കേന്ദ്ര സർക്കാർ സൃഷ്ടിക്കുകയാണ്. ഉറങ്ങുമ്പോൾ ഇന്ത്യൻ പൗരത്വമാണെങ്കിലും ഉണരുമ്പോൾ അത് ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ കഴിയുന്നത്.
മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരെ പരസ്യ പ്രതികരണവുമായി പി.വി.അൻവർ എം.എൽ.എ. രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‍റെ പാതയിലേക്ക് നീങ്ങേണ്ട സാഹചര്യമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ കേന്ദ്ര സർക്കാർ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. രാജ്യത്തിന്‍റെ ഭരണഘടനയും, മതേതരത്വവും സാമുദായിക സൗഹാർദ്ദവും തകർക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഭരണഘടന നൽകുന്ന അവകാശങ്ങളിൽ നിന്നു കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥ കേന്ദ്ര സർക്കാർ സൃഷ്ടിക്കുകയാണ്. ഇതിനെതിരെ ജനുവരി ഒന്നിന് പൗരാവലി നടത്തുന്ന ജനകീയ പ്രതിഷേധത്തിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
TAGGED:
പി.വി.അൻവർ