മുസ്ലിം ലീഗ്-എസ് ഡി പി ഐയുമായി നടത്തിയ ചര്‍ച്ച അവരുടെ കപട മുഖം തുറന്നുകാട്ടിയെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍.പൊന്നാനി ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിന്‍റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് താനൂർ മണ്ഡലം കൺവെൻഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എൽഡിഎഫ് താനൂർ മണ്ഡലം കൺവെൻഷൻ എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു - ponnani
നിലവിലെ എംപി ഇ.ടി.മുഹമ്മദ് ബഷീറിന് കേന്ദ്രത്തിന്‍റെ ഒരു പദ്ധതിപോലും പൊന്നാനിയിലെത്തിക്കാൻ സാധിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ കുറ്റപ്പെടുത്തി.

എൽഡിഎഫ് താനൂർ മണ്ഡലം കൺവെൻഷൻ എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
പത്തുവർഷമായി പൊന്നാനി മണ്ഡലത്തിൽ യാതൊരു കേന്ദ്ര പദ്ധതികളും കൊണ്ടുവരാൻ നിലവിലെ എംപിക്ക് സാധിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാരിന്‍റെ വികസനനേട്ടങ്ങൾ പൊന്നാനി പാർലമെന്‍റ് മണ്ഡലത്തിൽ വോട്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ചടങ്ങിൽ സിപിഎം ഏരിയ സെക്രട്ടറി വി അബ്ദുറസാഖ് അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, വി. അബ്ദുറഹിമാൻ എംഎൽഎഎന്നിവർ കൺവെൻഷനിൽ പങ്കെടുത്തു.
എൽഡിഎഫ് താനൂർ മണ്ഡലം കൺവെൻഷൻ എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
Last Updated : Mar 17, 2019, 1:34 PM IST