മലപ്പുറം:നിലമ്പൂരില്‍ പ്രചാരണം ശക്തമാക്കി പി.വി. അൻവർ എംഎല്‍എ.മീനച്ചൂടിനെ വകവെക്കാതെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് നിലമ്പൂര്‍ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്. എല്‍ഡിവൈഎഫ് പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളില്‍ സ്ഥാനാര്‍ഥിക്ക് അകമ്പടിയേകി.
നിലമ്പൂരില്‍ പ്രചാരണം ശക്തമാക്കി പി.വി. അൻവർ - പിവി അൻവർ എൽഡിഎഫ്
സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങൾ നിരത്തിയും, നിലമ്പൂർ മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾ ഉയർത്തിക്കാട്ടിയുമായിരുന്നു പ്രചരണം.
കോവിലകത്തുമുറി, ആശുപത്രിക്കുന്ന്, വികെ റോഡ്, മണലൊടി, കളരിക്കുന്നത്, ശാന്തിനഗര്‍, പട്ടരാക്ക, ചക്കാലക്കുത്ത്, മിനര്‍വപടി, കല്ലേമ്പാടം, വീട്ടിക്കുത്ത്, താമരക്കുളം, ഇരുത്താംപൊയില്‍, പാടിക്കുന്ന് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മുതുകാട് ഡിവിഷനില്‍ പര്യടനം സമാപിച്ചു.
സർക്കാരിന്‍റെ നേട്ടങ്ങൾ നിരത്തിയും, നിലമ്പൂർ മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾ ഉയർത്തിക്കാട്ടിയുമാണ് അൻവർ വോട്ട് തേടുന്നത്. എല്‍ഡിഎഫ് നേതാക്കളായ ഇ. പത്മാക്ഷന്‍, മാട്ടുമ്മല്‍ സലീം, എന്‍. വേലുക്കുട്ടി, അരുമ ജയകൃഷ്‌ണന്‍, കക്കാടന്‍ റഹീം, പി.എം. ബഷീര്‍, ഇസ്‌മെയില്‍ എരഞ്ഞിക്കല്‍, ടി. ഹരിദാസന്‍ എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.