മലപ്പുറം:എലിമാളങ്ങൾ നിറഞ്ഞ മുറി. ഏത് നിമിഷവും പാമ്പുകൾ കയറിവരാവുന്ന അന്തരീക്ഷം. 22 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം. പറഞ്ഞുവരുന്നത് വനത്തിനുള്ളിലെ വീടിനെ കുറിച്ചല്ല. ഇരുപതോളം കുരുന്നുകൾ പഠിക്കുന്ന പോത്തുകൽ പഞ്ചായത്തിലെ ഈസ്റ്റ് വെള്ളിമുറ്റത്തെ അംഗനവാടിയെ കുറിച്ചാണ്.
പാമ്പും എലിമാളങ്ങളും നിറഞ്ഞ അംഗനവാടി; പേടിയോടെ രക്ഷിതാക്കളും കുട്ടികളും - puthukal anganwadi issue
സുല്‍ത്താൻ ബത്തേരിയിലെ സ്‌കൂൾ കെട്ടിടം ഇഴജന്തുക്കളുടെ വാസസ്ഥലമായപ്പോൾ മാസങ്ങൾക്ക് മുൻപ് അഞ്ചാംക്ലാസുകാരി ഷെഹ്‌ലക്ക് നഷ്‌ടപ്പെട്ടത് സ്വന്തം ജീവനായിരുന്നു. അതിനേക്കാൻ പരിതാപകരമാണ് ഈസ്റ്റ് വെള്ളിമുറ്റത്തെ അംഗനവാടിയുടെ അവസ്ഥ.
സുല്‍ത്താൻ ബത്തേരിയിലെ സ്‌കൂൾ കെട്ടിടം ഇഴജന്തുക്കളുടെ വാസസ്ഥലമായപ്പോൾ മാസങ്ങൾക്ക് മുൻപ് അഞ്ചാംക്ലാസുകാരി ഷെഹ്‌ലക്ക് നഷ്‌ടപ്പെട്ടത് സ്വന്തം ജീവനായിരുന്നു. അതിനേക്കാൻ പരിതാപകരമാണ് ഈസ്റ്റ് വെള്ളിമുറ്റത്തെ അംഗനവാടിയുടെ അവസ്ഥ. ടോയ്‌ലറ്റിന് മേൽക്കൂരയില്ല. അംഗനവാടി പരിസരം കാടുകയറിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല. പഞ്ചായത്തും സാമൂഹിക ക്ഷേമ വകുപ്പും ഇക്കാര്യത്തില്‍ കടുത്ത അലംഭാവമാണ് പുലർത്തുന്നതെന്ന് അംഗനവാടി സംരക്ഷണ സമിതി പ്രസിഡന്‍റ് സക്കീർ ഹുസൈൻ പറയുന്നു. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ മാതാപിതാക്കൾ പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.