പ്രതിഷേധങ്ങള്‍ അതിര് കടക്കരുത്; മലപ്പുറം ജില്ലാ കലക്ടര്‍
വര്‍ഗീയ ധ്രുവീകരണത്തിനും സാമുദായിക സംഘര്‍ഷത്തിനും വഴിവെക്കുന്ന നീക്കങ്ങള്‍ തടയാന്‍ പിന്തുണയുണ്ടാകണമെന്നു ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ആവശ്യപ്പെട്ടു
മലപ്പുറം:സിഎഎ പ്രതിഷേധങ്ങള്‍ അതിര് കടക്കരുതെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. വര്‍ഗീയ ധ്രുവീകരണത്തിനും സാമുദായിക സംഘര്‍ഷത്തിനും വഴിവെക്കുന്ന നീക്കങ്ങള്‍ തടയാന്‍ രാഷ്ട്രീയ കക്ഷികളുടേയും മതസംഘടനകളുടേയും പിന്തുണയുണ്ടാകണമെന്നും കലക്ടർ ആവശ്യപ്പെട്ടു. ജനാധിപത്യ മാര്‍ഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ല. എന്നാല്‍ മറ്റു മതസ്ഥരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് താലൂക്ക് തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും മത സംഘടനാ നേതാക്കളുടേയും യോഗം വിളിക്കും. ബസ് ഓപ്പറേറ്റേഴ്സ് സംഘടനാ ഭാരവാഹികള്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെയും യോഗത്തില്‍ പങ്കെടുപ്പിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം ശക്തമായ നടപടിയെടുക്കും. നാട്ടില്‍ സമാധാനവും സ്വൈര്യ ജീവിതവും ഉറപ്പ് വരുത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.