മലപ്പുറം: പൗരത്വനിയമ ഭേദഗതിക്കെതിരെ രാവിലെ മുതൽ തന്നെ ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു. വെളിയംകോട് മുതൽ തിരൂർ റെയിൽവേ സ്റ്റേഷൻ വരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് നടത്തി.
പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം ശക്തം - caa
മലപ്പുറത്ത് പ്രതിഷേധ സാഗരം തീർത്ത് മത, രാഷ്ട്രീയ, വിദ്യാർഥി സംഘടനകൾ. ഒന്നര മണിക്കൂറിനിടെ നടന്നത് 11 മാർച്ചുകൾ
![പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം ശക്തം പൗരത്വനിയമം പൗരത്വനിയമ ഭേദഗതി caa citizenship amendment act](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5396042-thumbnail-3x2-mpm.jpg)
പൗരത്വനിയമം
പ്രതിഷേധത്തിൽ അലതല്ലി മലപ്പുറം
നിലമ്പൂർ, അരീക്കോട്, മഞ്ചേരി, പെരിന്തൽമണ്ണ, കോട്ടക്കൽ, വളാഞ്ചേരി എന്നിവിടങ്ങളിൽ കോളജ് വിദ്യാർഥികളാണ് പഠിപ്പുമുടക്കി സമരത്തിനിറങ്ങിയത്. നാളെ നടക്കാനിരിക്കുന്ന ഹർത്താലിനെ അനുകൂലിച്ച് വെൽഫെയർ പാർട്ടിയുടെ വനിതാ വിങ് വുമൺ ജസ്റ്റിസ് മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. എസ്.കെ.എസ്.എസ്.എഫ്, എസ്.എസ്.എഫ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.