മലപ്പുറം: ചട്ടിപ്പറമ്പിൽ അതിഥി തൊഴിലാളികൾ ലോക്ക് ഡൗൺ ലംഘിച്ച് റോഡിലിറങ്ങി പ്രതിഷേധ റാലി നടത്തി. നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി വീശി. ഇവരെ അറസ്റ്റ് ചെയ്‌തെങ്കിലും ചോദ്യം ചെയ്‌തതിന് ശേഷം വിട്ടയച്ചു. നൂറിലധികം അതിഥി തൊഴിലാളികളാണ് റോഡിലിറങ്ങി പ്രതിഷേധ റാലി നടത്തിയത്.
മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധ റാലി - മലപ്പുറം പൊലീസ്
നാട്ടിലേക്ക് പോകണമെന്നാവശ്യം. പൊലീസ് ലാത്തി വീശി.
മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം
ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നു. തങ്ങളെ നാട്ടിലേക്കയക്കുന്ന കാര്യത്തിൽ സർക്കാർ ഇടപെടല്‍ വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കുടുംബങ്ങൾ പലതരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും അതുകൊണ്ട് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നുവെന്നും തൊഴിലാളികൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ തൊഴിലാളികൾക്ക് പ്രതിഷേധം നടത്താൻ ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക പിന്തുണ ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.
Last Updated : Apr 30, 2020, 1:47 PM IST