മലപ്പുറം: മുൻസിപ്പാലിറ്റി ഭരണകൂടത്തിന്‍റെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ഇടതുപക്ഷത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. മലപ്പുറം മുന്‍സിപ്പൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ സംഘടിപ്പിച്ചത്.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി അനിൽ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്‌തു .
മലപ്പുറം മുൻസിപ്പാലിറ്റിയിൽ ഇടതുപക്ഷ പ്രതിഷേധം - Protest marches
ഭരണകൂടത്തിന്‍റെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ഇടതുപക്ഷത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

മലപ്പുറം മുൻസിപ്പാലിറ്റിയിൽ ഇടതുപക്ഷ പ്രതിഷേധം
മലപ്പുറം മുൻസിപ്പാലിറ്റിയിൽ ഇടതുപക്ഷ പ്രതിഷേധം
സ്ട്രീറ്റ് ലൈറ്റുകൾക്കായി വർഷം 30 ലക്ഷം രൂപ ചെലവഴിക്കുന്ന നഗരസഭയിൽ രാത്രിയായാൽ വെളിച്ചമില്ല. പ്രതിപക്ഷ വാർഡുകളെ അവഗണിക്കുന്നതായും ഇടതുപക്ഷം ആരോപണം ഉന്നയിച്ചു. ഭരണകക്ഷിയായ യുഡിഎഫിന്‍റെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് ഇടതുപക്ഷത്തിന്‍റെ തീരുമാനം.
Last Updated : Oct 17, 2019, 11:08 AM IST