കേരളം

kerala

ETV Bharat / state

ആര്യാടൻ ഷൗക്കത്തിനെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് മലപ്പുറത്ത് പ്രതിഷേധം - മലപ്പുറത്ത് പ്രതിഷേധം

കൊലപാതക കേസിലും ഭൂമി കയ്യേറ്റത്തിനും വിശ്വാസ വഞ്ചനക്കുറ്റത്തിനും നിരന്തരം കോടതി കയറി ഇറങ്ങുന്ന നിലമ്പൂർ എംഎൽഎ പി.വി അൻവറിന്‍റെ പുതിയ തന്ത്രമാണിതെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ് ആരോപിച്ചു.

ആര്യാടൻ ഷൗക്കത്ത്  പി.വി അൻവർ  Aryadan Shaukat  malappuram  മലപ്പുറത്ത് പ്രതിഷേധം  protest malappuram
ആര്യാടൻ ഷൗക്കത്തിനെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് മലപ്പുറത്ത് പ്രതിഷേധം

By

Published : Aug 1, 2020, 6:16 PM IST

മലപ്പുറം: പി.വി.അൻവർ എം.എൽ.എയുടെ പുതിയ തന്ത്രമാണ് ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള കേസെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ്. ആര്യാടൻ ഷൗക്കത്തിനെതിരെ കള്ളക്കേസെടുത്തതിൽ പ്രതിക്ഷേധിച്ച് പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷന് മുമ്പിൽ കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു വി.വി പ്രകാശ്.

ആര്യാടൻ ഷൗക്കത്തിനെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് മലപ്പുറത്ത് പ്രതിഷേധം

തന്നെ കൊല്ലാൻ ഗുഢാലോചന നടത്തിയെന്നാരോപിച്ചാണ് അൻവർ പരാതി നൽകിയത്. ഭരണസ്വാധീനം ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളുടെ പേരിൽ കേസെടുത്താൽ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പ്രകാശ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എ. ഗോപിനാഥ് ധർണയിൽ അധ്യക്ഷത വഹിച്ചു.

ABOUT THE AUTHOR

...view details