മലപ്പുറം : കൊവിഡ് കാലത്ത് ലഭിച്ച പിഴത്തുകകളുടെ രസീത് കഴുത്തിൽ മാലയാക്കിയിട്ട് മഞ്ചേരി പുൽപ്പറ്റ സ്വദേശിയുടെ പ്രതിഷേധം. ജാസിർ ആണ് ഒറ്റയാൾ പ്രതിഷേധവുമായി റോഡിലിറങ്ങിയത്.
ചെങ്കല്ല് എത്തിക്കുന്ന ജോലിയാണ് ജാസിർ ചെയ്യുന്നത്. ജാസിർ ജോലി ചെയ്യുന്ന കമ്പനിക്ക് അഞ്ച് വാഹനങ്ങളുണ്ട്. വണ്ടികൾക്ക് പല സമയങ്ങളിലായി 250, 500, 1000, രൂപകളുടെ പിഴയാണ് വന്നത്. ഇതിനെതിരെയാണ് പ്രതിഷേധം. അനാവശ്യമായാണ് തനിക്കെതിരെ പിഴ ചുമത്തിയതെന്ന് ജാസിർ പറയുന്നു.