അവശ്യസാധനങ്ങളുടെ ഓൺലൈൻ വിൽപ്പനക്കെതിരെ പ്രതിഷേധം - nline sale of essential commodities
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നിബന്ധനകൾ പാലിച്ചായിരുന്നു വ്യാപാരികളുടെ പ്രതിഷേധം
മലപ്പുറം:അവശ്യസാധനങ്ങൾ എല്ലാം ഓൺലൈൻ വഴി വിൽക്കുവാനുള്ള തീരുമാനത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നിബന്ധനകൾ പാലിച്ചായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ ആസ്ഥാനങ്ങളിൽ ഓഫീസുകളിലും യൂണിറ്റ് ഓഫീസുകളിലും ആയിരുന്നു പ്രതിഷേധ ദിനം ആചരിച്ചത്. കേന്ദ്ര സർക്കാരിന്‍റെ ഇത്തരം തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് വ്യാപാരി നേതാക്കൾ അറിയിച്ചു. കേന്ദ്രസർക്കാർ ഈ നീക്കത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാത്ത പക്ഷം ലോക്ക് ഡൗൺ കഴിയുന്ന മുറയ്ക്ക് ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം.