ഉള്ളി വില വര്‍ധനക്കെതിരെ വ്യത്യസ്‌ത പ്രതിഷേധവുമായി പാചക തൊഴിലാളികൾ - ഉള്ളി
ഉള്ളിയില്ലാതെ ചിക്കൻ കറിയും നെയ്‌ച്ചോറും വച്ച് കേരള കുക്കിങ് വർക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

മലപ്പുറം:ഉള്ളിയുടെ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വ്യത്യസ്‌ത പ്രതിഷേധ സമരവുമായി പാചക തൊഴിലാളികൾ രംഗത്ത്. മലപ്പുറം കലക്‌ട്രേറ്റിന് മുന്നിലാണ് ഉള്ളിയില്ലാതെ ചിക്കൻ കറിയും നെയ്‌ച്ചോറും വച്ച് കേരള കുക്കിങ് വർക്കേഴ്‌സ് യൂണിയൻ പ്രതിഷേധിച്ചത്. ഒട്ടുമിക്ക വിഭവങ്ങളിലും അവിഭാജ്യ ഘടകമായ ഉള്ളിയുടെ വില വര്‍ധനവ് പാചക തൊഴിലാളികളെ ഏറെ ബാധിച്ചിട്ടുണ്ട്. ഉള്ളിയില്ലാതെയും പാചകം ചെയ്യാമെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിന് കൂടിയാണ് ഇവര്‍ ഇത്തരമൊരു പ്രതിഷേധ പരിപാടി നടത്തിയത്. കലക്ടറേറ്റിന് മുന്നിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു പാചകം. തുടര്‍ന്ന് സമരപ്പന്തലില്‍ തയാറാക്കിയ ഭക്ഷണം നാട്ടുകാര്‍ക്ക് വിതരണം ചെയ്‌തു.