കേരളം

kerala

ETV Bharat / state

K Rail| 'താമരസമരം'; തിരുനാവായയിൽ കെ റെയിലിനെതിരെ വേറിട്ട സമരം - തിരുനാവായ താമര സമരം

മലപ്പുറം ജില്ലയിൽ പാത കടന്നുപോകുന്ന ഏറ്റവും വലിയ ജനവാസ കേന്ദ്രം കൂടിയാണ് തിരുനാവായ. ഏറെ പ്രാധാന്യമുള്ള താമരക്കുളങ്ങൾ നശിപ്പിച്ചുകൊണ്ടാണ് ഇവിടെ സിൽവർ ലൈൻ പാത കടന്നുപോകുന്നത്.

protest against k rail with lotus flowers in thirunavaya  k rail silver line protest  lotus farmers protest against k rail in thirunavaya  തിരുനാവായ താമര സമരം  തിരുനാവായ കെ റെയിൽ പ്രതിഷേധം താമര കർഷകർ
തിരുനാവായയിൽ കെ റെയിലിനെതിരെ താമര സമരം

By

Published : Apr 1, 2022, 3:42 PM IST

Updated : Apr 1, 2022, 5:34 PM IST

മലപ്പുറം: തിരുനാവായയിൽ കെ റെയിലിനെതിരെ പാടത്ത് താമര കർഷകരുടെ വേറിട്ട പ്രതിഷേധം. വലിയ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്തെ താമര പാടങ്ങളും നെൽവയലുകളും കെ റെയിലിന് വേണ്ടി നശിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് പാടത്ത് താമരപ്പൂക്കളുമായി എത്തിയാണ് പ്രതിഷേധക്കാർ 'താമര സമരം' എന്ന പേരിൽ പ്രതിഷേധം നടത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർ സമരത്തിന്‍റെ ഭാഗമായി.

കേരളത്തിലെ തന്നെ ഏറ്റവും വലിയ താമര പാടങ്ങൾ സ്ഥിതിചെയ്യുന്നത് തിരുനാവായയിലാണ്. ഇവിടെ നിന്നാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രധാനമായും താമര എത്തുന്നത്. ഏറെ പ്രാധാന്യമുള്ള ഈ താമരക്കുളങ്ങൾ നശിപ്പിച്ചുകൊണ്ടാണ് ഇവിടെ സിൽവർ ലൈൻ പാത കടന്നുപോകുന്നതെന്ന് സമരക്കാർ ആരോപിച്ചു.

തിരുനാവായയിൽ കെ റെയിലിനെതിരെ താമര സമരം

പ്രകൃതിയെ ഇല്ലാതാകുന്നതിന് പുറമേ താമര കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കർഷകരുടെ ഉപജീവന മാർഗം കൂടിയാണ് പദ്ധതി വന്നാൽ ഇല്ലാതാകുന്നത്. അതുകൊണ്ടുതന്നെ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. കെ റെയിൽ വിരുദ്ധ പ്രതിജ്ഞ മുഴക്കിയാണ് പാടത്ത് അണിചേർന്നവർ പിരിഞ്ഞത്.

നിർദ്ദിഷ്‌ട കെ റെയിൽ പാത തിരുനാവായ വരെ നിലവിലെ റെയിൽവേ പാതയ്ക്ക് സമാന്തരമായി ആണ് വരുന്നത്. തിരുനാവായയിൽ നിന്നും വലത്തോട്ട് ദിശമാറുന്ന കെ റെയിൽ പാത ഭാരതപ്പുഴയ്ക്ക് കുറുകെ കടന്ന് തവനൂർ, ആലങ്കോട് മേഖലകളിലൂടെ തൃശൂർ ജില്ലയിൽ പ്രവേശിക്കും. ഈ ദിശ മാറ്റം കാരണം 250ഓളം വീടുകൾക്ക് ഇടയിലൂടെ വേണം സർവേ നടത്തി നിർദ്ദിഷ്‌ട പാതയുടെ സ്ഥാനം കണ്ടെത്താൻ.

മലപ്പുറം ജില്ലയിൽ പാത കടന്നുപോകുന്ന ഏറ്റവും വലിയ ജനവാസ കേന്ദ്രം കൂടിയാണ് തിരുനാവായ. റെയിൽവേ ലൈനുകൾക്ക് ഇടയിലും ബഫർ സോണിലുമായി ഒട്ടേറെ കുടുംബങ്ങൾ കുടുങ്ങി പോകും എന്ന ആശങ്കയിലാണ് ജനങ്ങൾ. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തിരുനാവായ പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും സർവേ കെ റെയിൽ അധികൃതർ മാറ്റിവച്ചിരുന്നു. എന്നിട്ടും പദ്ധതിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്.

പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്‌ഠൻ, മുസ്ലിം ലീഗ് എംഎൽഎമാരായ കെപിഎ മജീദ്, കുറുക്കോളി മൊയ്‌തീൻ ഉൾപ്പെടെയുള്ള പ്രമുഖർ താമര സമരത്തിൽ പങ്കെടുത്തു.

Also Read: പ്രധാനമന്ത്രിക്ക് വധഭീഷണി; ഭീഷണി സന്ദേശം ലഭിച്ചത് എൻഐഎ ഓഫിസിൽ

Last Updated : Apr 1, 2022, 5:34 PM IST

ABOUT THE AUTHOR

...view details