മലപ്പുറം:വിവാഹ വേദിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് വധൂവരന്‍മാരായ ഓമാനൂർ പള്ളിപ്പുറായ അമ്പലത്തിങ്ങൾ ആഷിഖും ഫെബിനയും. നോ എൻ ആർ സി പതിച്ച ടീ ഷർട്ട് ധരിച്ചാണ് നവവരനൊപ്പമുള്ളവർ എത്തിയത്.
വിവാഹവേദിയില്‍ പൗരത്വ പ്രതിഷേധം - സിഎഎ പ്രതിഷേധം വാർത്ത
പ്രതിഷേധമുയർത്തിയത് വധൂവരന്‍മാരായ ഓമാനൂർ പള്ളിപ്പുറായ അമ്പലത്തിങ്ങൾ ആഷിഖും ഫെബിനയും
പൗരത്വ പ്രതിഷേധം
വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് പൗരത്യ നിയമ ഭേദഗതിക്കെതിരെയുള്ള മുദ്രാവാക്യമെഴുതിയ ടീ ഷർട്ട് ധരിച്ച യുവാക്കൾ ഭക്ഷണം വിളമ്പി. വിവാഹ വേദിയില്‍ പ്രതിഷേധ മുദ്രാവാക്യവും ഉയർന്നു. തലയിൽ ബാൻഡേജ് കെട്ടിയാണ് വധൂവരന്‍മാർ എത്തിയത്. സുഹൃത്തുക്കളുടെ പൂർണ പിന്തുണയും ഇരുവർക്കുമുണ്ടായിരുന്നു. നിയമം പിൻവലിക്കേണ്ടതിന്‍റെ ആവശ്യകത അധികൃതരെ അറിയിക്കാനാണ് ഇതിലൂടെ ഇരുവരും ലക്ഷ്യമിട്ടത്. നിയമത്തിന് എതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു ഇരുവരും.
Last Updated : Jan 21, 2020, 4:56 AM IST