മലപ്പുറം: കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ മലപ്പുറത്ത് യൂത്ത് കോൺഗ്രസിന്‍റെ പാത്രം കൊട്ടി പ്രതിഷേധം. 50 ഓളം വരുന്ന കോർപ്പറേറ്റുകളുടെ 68,602 കോടി രുപ എഴുതിത്തള്ളി. വായ്പാ തിരിച്ചടവ് മൊറട്ടോറിയം ഈ സാമ്പത്തിക വർഷം മുഴുവൻ ദീർഘിപ്പിച്ചു എന്നിവയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാത്രം കൊട്ടി പ്രതിഷേധിച്ചത്.
മലപ്പുറത്ത് യൂത്ത് കോൺഗ്രസിന്‍റെ പാത്രം കൊട്ടി പ്രതിഷേധം - youth congress
പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് അനുവദിക്കുക, ക്രൂഡോയിൽ വിലയ്ക്ക് ആനുപാതികമായി പെട്രോൾ ,ഡീസൽ വില കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം
മലപ്പുറത്ത് യൂത്ത് കോൺഗ്രസിന്‍റെ പാത്രം കൊട്ടി പ്രതിഷേധം
മലപ്പുറം എസ്ബിഐ ബാങ്കിന് മുന്നിലായിരുന്നു പ്രതിഷേധം നടന്നത്. പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് അനുവദിക്കുക, ക്രൂഡോയിൽ വിലയ്ക്ക് ആനുപാതികമായി പെട്രോൾ ,ഡീസൽ വില കുറക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് കെകെ ഷറഫുദ്ദീൻ, ജിജി മോഹൻ, ഷിജു കാവുങ്ങൽ എന്നിവർ സമരത്തിൽ പങ്കെടുത്തു.