മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലമ്പൂർ മേഖലയിൽ പ്രതിഷേധം തുടരുന്നു. നിലമ്പൂർ നഗരസഭയിലെ അയൽക്കൂട്ടം, കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധ റാലി നടത്തി. നിലമ്പൂര്‍ ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നൂറ് കണക്കിന് വനിതകൾ പങ്കെടുത്തു.
പൗരത്വ ഭേദഗതി നിയമം; നിലമ്പൂർ മേഖലയിൽ പ്രതിഷേധം തുടരുന്നു - nilambur
കുടുംബശ്രീ പ്രവർത്തകരുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലികളില്‍ നിരവധി ആളുകൾ പങ്കെടുത്തു
പൗരത്വ ഭേദഗതി നിയമം; നിലമ്പൂർ മേഖലയിൽ പ്രതിഷേധം തുടരുന്നു
സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലും പ്രതിഷേധറാലി സംഘടിപ്പിച്ചു. നിലമ്പൂർ ജനതപ്പടിയിൽ നിന്നും വൈകുന്നേരം ആരംഭിച്ച റാലി പഴയ ബസ് സ്റ്റാന്‍റിന് സമീപം സമാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെറുവത്ത്കുന്ന് നിവാസികളുടെ നേതൃത്വത്തിലും പ്രതിഷേധ റാലി നടത്തി. ചെറുവത്ത് കുന്നിൽ നിന്നും ആരംഭിച്ച് നിലമ്പൂർ ടൗൺ ചുറ്റി വനം കാര്യാലയത്തിന് സമീപം റാലി സമാപിച്ചു. നഗരസഭാ കൗൺസിലർ ബുഷ്റ മുനീബ്, ശിവരാജൻ, എ.ടി.മുജീബ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.