കേരളം

kerala

ETV Bharat / state

ദലിത്-പിന്നാക്ക സമൂഹങ്ങളോടുള്ള വഞ്ചനക്കെതിരെ പ്രതിഷേധം - betrayal of dalit-backward communities

പട്ടികജാതി പട്ടികവർഗത്തെയും പിന്നാക്ക വിഭാഗങ്ങളെയും വോട്ടുബാങ്കായി മാത്രമാണ് സി.പി.എം ഉപയോഗപ്പെടുത്തുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പാർട്ടി മണ്ഡലം പ്രസിഡന്‍റ് ഖാദർ അങ്ങാടിപ്പുറം പറഞ്ഞു.

മലപ്പുറം  ദലിത്-പിന്നാക്ക സമൂഹങ്ങൾ  പിന്നാക്ക സമൂഹങ്ങളോടുള്ള വഞ്ചന  പ്രതിഷേധ പ്രകടനം  ഖാദർ അങ്ങാടിപ്പുറം  malappuram  വെൽഫെയർ പാർട്ടി  welfare party  dalit-backward communities  betrayal of dalit-backward communities  protest
ദലിത്-പിന്നാക്ക സമൂഹങ്ങളോടുള്ള വഞ്ചനക്കെതിരെ പ്രതിഷേധം

By

Published : Oct 22, 2020, 4:39 PM IST

Updated : Oct 22, 2020, 5:24 PM IST

മലപ്പുറം: ഇടത് സര്‍ക്കാരിന്‍റെ ദലിത്-പിന്നാക്ക സമൂഹങ്ങളോടുള്ള വഞ്ചനക്കെതിരെ വെൽഫെയർ പാർട്ടി സംസ്ഥാനവ്യാപകമായി ആയിരം കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി പത്തോളം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. പ്രതിഷേധത്തിന്‍റെ ഉദ്ഘാടനം പാർട്ടി മണ്ഡലം പ്രസിഡന്‍റ് ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു.

ദലിത്-പിന്നാക്ക സമൂഹങ്ങളോടുള്ള വഞ്ചനക്കെതിരെ പ്രതിഷേധം

അങ്ങാടിപ്പുറം പാർട്ടി പഞ്ചായത്ത് പ്രസിഡന്‍റ് സെയ്‌താലി വലമ്പൂർ, ജനറൽ സെക്രട്ടറി നൗഷാദ് അരിപ്ര, നസീമ തിരൂർക്കാട്, ഇബ്രാഹിം തിരൂർക്കാട്, സക്കീർ ഹുസൈൻ, മുഹ്സിൻ കക്കാട്ടിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Last Updated : Oct 22, 2020, 5:24 PM IST

ABOUT THE AUTHOR

...view details