കേരളം

kerala

ETV Bharat / state

നാട്ടാനകള്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി - കൊവിഡ്‌ പ്രതിസന്ധി

ഒരു ദിവസത്തെ റേഷന്‍ കണക്കാക്കി ദിവസേന 400 രൂപ പ്രകാരം 40 ദിവസത്തേക്കുള്ള 16,000 രൂപയുടെ ഖരാഹാരം വിതരണം ചെയ്യുന്നതാണ് പദ്ധതി.

നാട്ടാനകള്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി  project for elephants welfare  kerala  മലപ്പുറം  കൊവിഡ്‌ പ്രതിസന്ധി  സംസ്ഥാന സര്‍ക്കാര്‍ പദ്ധതി
നാട്ടാനകള്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി

By

Published : Jul 12, 2020, 5:03 PM IST

മലപ്പുറം: കൊവിഡ്‌ പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട സ്വകാര്യ ഉടമസ്ഥതയിലുള്ള നാട്ടാനകള്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി. ഒരു ദിവസത്തെ റേഷന്‍ കണക്കാക്കി ദിവസേന 400 രൂപ പ്രകാരം 40 ദിവസത്തേക്കുള്ള 16,000 രൂപയുടെ ഖരാഹാരം വിതരണം ചെയ്യുന്നതാണ് പദ്ധതി. ചാലിയാര്‍ പഞ്ചായത്തിലെ ഇറക്കല്‍ ഷാജിമോന്‍റെ ഉടമസ്ഥതയിലുള്ള വൈലാശേരി അര്‍ജ്ജുനന്‍ എന്ന ആനക്ക് ആഹാരം നല്‍കിക്കൊണ്ട് ഏറനാട് എംഎല്‍എ പി.കെ. ബഷീര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഉസ്മാന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

നാട്ടാനകള്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.പി. ഉമ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ തോണിക്കടവന്‍ ഷൗക്കത്ത്, പഞ്ചായത്തംഗങ്ങളായ നൗഷാദ് പൂക്കോടന്‍, ബാലചന്ദ്രന്‍ നായര്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശശിധരന്‍, വെറ്റിനറി സര്‍ജന്‍ ഡോ. സജീവ് കുമാര്‍, ഫോറസ്റ്റര്‍ വി.കെ. മുഹ്‌സിന്‍, എ.എഫ്.ഒ. റംല ഉസ്മാന്‍, എ.ടി.എംസുദീന്‍, ക്ഷീര സംഘം പ്രസിഡന്‍റ് മുഹമ്മദ് കുട്ടി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. 120 കിലോ കുത്തരി, 160 കിലോ ഗോതമ്പ്, 120 കിലോ റാഗി, 20 കിലോ മുതിര, 16 കിലോ ചെറുപയര്‍, 500 ഗ്രാം മഞ്ഞള്‍പ്പൊടി, അഞ്ച് കിലോ ശര്‍ക്കര, മൂന്ന് കിലോ ഉപ്പ് എന്നിവയാണ് പദ്ധതി പ്രകാരം കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ABOUT THE AUTHOR

...view details