കേരളം

kerala

ETV Bharat / state

ജീവനക്കാരുടെ പ്രൊമോഷന്‍ തടഞ്ഞുവച്ച നടപടി; കാലിക്കറ്റ് സര്‍വകലാശാല സമരത്തിനിടെ സംഘര്‍ഷം - Tension during Calicut University strike

ലൈബ്രറി ജീവനക്കാരുടെ പ്രൊമോഷൻ യൂണിവേഴ്‌സിറ്റി അധികൃതർ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച് നടത്തിയ സിൻഡിക്കേറ്റ് മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്

കാലിക്കറ്റ് സര്‍വകലാശാല  ജീവനക്കാരുടെ പ്രൊമോഷൻ തടഞ്ഞ്‌ വെച്ച നടപടി  സമരത്തിനിടെ സംഘര്‍ഷം  മലപ്പുറം  ലൈബ്രറി ജീവനക്കാരുടെ പ്രൊമോഷൻ യൂണിവേഴ്‌സിറ്റി തടഞ്ഞു  Tension during Calicut University strike  promotion of employees
ജീവനക്കാരുടെ പ്രൊമോഷൻ തടഞ്ഞ്‌ വെച്ച നടപടി; കാലിക്കറ്റ് സര്‍വകലാശാല സമരത്തിനിടെ സംഘര്‍ഷം

By

Published : Jan 29, 2020, 3:44 PM IST

Updated : Jan 29, 2020, 8:10 PM IST

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ സംഘടിപ്പിച്ച സമരത്തിനിടെ സംഘർഷം. ലൈബ്രറി ജീവനക്കാരുടെ പ്രൊമോഷൻ യൂണിവേഴ്‌സിറ്റി അധികൃതർ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച് നടത്തിയ സിൻഡിക്കേറ്റ് മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. സമരത്തിനിടെ സർവകലാശാല ഭരണകാര്യാലയത്തിനുള്ളിലേക്ക് പ്രവേശിച്ച സ്റ്റാഫ് ഓർഗനൈസേഷൻ നേതാക്കളെ പൊലീസും സർവകലാശാല സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. സർവകലാശാല ലൈബ്രറി ജീവനക്കാരുടെ പ്രൊമോഷൻ വിഷയത്തിൽ അധികൃതർ രാഷ്ട്രീയപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് സംഘടന ആരോപിച്ചു. സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം ചേർന്ന ദിവസമാണ് കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ സ്റ്റാഫ് ഓർഗനൈസേഷൻ പ്രവർത്തകർ സമരത്തിനിറങ്ങിയത്. പ്രതിഷേധ മാർച്ച് സർവകലാശാല സെനറ്റംഗം അഡ്വ. എൻ. രാജൻ ഉദ്ഘാടനം ചെയ്തു. പ്രൊമോഷൻ വിഷയത്തിൽ അനുകൂലമായ നടപടിയില്ലെങ്കിൽ ശക്തമായ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.

ജീവനക്കാരുടെ പ്രൊമോഷന്‍ തടഞ്ഞുവച്ച നടപടി; കാലിക്കറ്റ് സര്‍വകലാശാല സമരത്തിനിടെ സംഘര്‍ഷം
Last Updated : Jan 29, 2020, 8:10 PM IST

ABOUT THE AUTHOR

...view details