മലപ്പുറം: പെരിന്തൽമണ്ണയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. 750 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി താഴെക്കോട് വെച്ചാണ് രണ്ട് യുവാക്കളേയും അവർ പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച സക്കൂട്ടറും പേരിന്തൽമണ്ണ പൊലീസ് സംഘം പിടികൂടിയത്. ശ്രീകൃഷ്ണപുരം ആട്ടശ്ശേരി മുഹമ്മദ് റഫീക്ക്(32), ഷരീഫ് (32) എന്നിവരാണ് പിടിയിലായത്.
സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു - നിരോധിത പുകയില ഉൽപ്പന്നങ്ങൾ
750 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി താഴെക്കോട് വെച്ചാണ് രണ്ട് യുവാക്കളേയും അവർ പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച സക്കൂട്ടറും പെരിന്തൽമണ്ണ പൊലീസ് സംഘം പിടികൂടിയത്
ചോദ്യം ചെയ്യലിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിയുമായി വരുന്ന വാഹനങ്ങളിൽ ഒളിപ്പിച്ച് കടത്തുന്ന പുകയില ഉൽപ്പങ്ങളാണ് പിടിച്ചെടുത്തതെന്ന് പ്രതികൾ പറഞ്ഞു. ഈ ഉൽപ്പന്നങ്ങൾ മണ്ണാർക്കാട് ആട്ടാശ്ശേരി ഭാഗങ്ങളിലെ ഏജന്‍റ് മാർ മുഖേന രഹസ്യ കേന്ദ്രങ്ങളിൽ സംഭരിക്കും. തുടർന്ന് കരിങ്കല്ലത്താണീ, കമ്പ്രം ,താഴക്കോട് എന്നീ സ്ഥലങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുകയാണ് പതിവെന്നും പ്രതികൾ വെളിപ്പെടുത്തി. പുകയില ഉൽപ്പന്നങ്ങൾ ഇവരിൽ നിന്നും വാങ്ങിയ കടകളെ കുറിച്ച് വിവങ്ങൾ ലഭിച്ചതായും ഇത്തരം കടകളിൽ പരിശോധന നടത്തുമെന്നും സർക്കിൾ ഇൻസ്പക്ടർ അറിയിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ സിഐ സി.കെ നാസർ, എസ്ഐ ശംസുദ്ദീൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.