മലപ്പുറം ഗവണ്‍മെന്‍റ് കോളജില്‍ ആര്‍എസ്എഫ് പ്രവര്‍ത്തകര്‍ പതിപ്പിച്ച പോസ്റ്ററുകള്‍ രാജ്യദ്രോഹപരം തന്നെയെന്ന് കോളജ് പ്രിന്‍സിപ്പല്‍ കെ.എസ് മായ.ദേശവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടതിനെ തുടർന്നാണ് പൊലീസിൽ അറിയിച്ചത്. ആര്‍എസ്എഫ് എന്ന സംഘടനയ്ക്ക്ക്യാംപസിൽ പ്രവർത്തനാനുമതിയില്ലെന്നും പ്രിൻസിപ്പല്‍മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബറില്‍ സംഘടന പ്രവര്‍ത്തനാനുമതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ പുതിയ സംഘടന ആയതിനാല്‍ അനുമതി നല്‍കേണ്ടെന്നായിരുന്നു കൗണ്‍സിലിന്‍റെ തീരുമാനം. പോസ്റ്റര്‍ പതിച്ച വിദ്യാര്‍ഥിയെ കുറിച്ച് യാതൊരു പരാതിയും മുമ്പ് ഉണ്ടായിട്ടില്ലെന്നും നല്ല അഭിപ്രായമാണ് അധ്യാപകരില്‍ നിന്ന് ലഭിച്ചതെന്നും പ്രിൻസിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
പോസ്റ്റർ രാജ്യദ്രോഹപരം, ആര്‍എസ്എഫിന് പ്രവര്‍ത്തനാനുമതിയില്ലെന്നും കോളജ് പ്രിൻസിപ്പല്‍ - രാജ്യദ്രോഹക്കുറ്റം
കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം നല്‍കണമെന്ന് പോസ്റ്റര്‍ പതിച്ച കോളജ് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്. അറസ്റ്റിലായവരെ 3 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
![പോസ്റ്റർ രാജ്യദ്രോഹപരം, ആര്‍എസ്എഫിന് പ്രവര്‍ത്തനാനുമതിയില്ലെന്നും കോളജ് പ്രിൻസിപ്പല്‍](https://etvbharatimages.akamaized.net/etvbharat/images/768-512-2516385-115-a6845f0f-aa39-4ad0-8e91-e626c5b326d4.jpg)
മലപ്പുറം ഗവ.കോളജ് പ്രിൻസിപ്പല്‍
മലപ്പുറം ഗവ.കോളജ് പ്രിൻസിപ്പല്‍
കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മലപ്പുറം ഗവണ്‍മെന്‍റ് കോളജില്‍ റാഡിക്കല്‍ സ്റ്റുഡന്‍റ് ഫോറം (ആര്‍എസ്എഫ്) പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചത്.പോസ്റ്റര്‍ പതിച്ച കോളജ് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. റിൻഷാദ്, മുഹമ്മദ് ഹാരിസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായവരെ 3 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഇന്ത്യൻ ശിക്ഷാ നിയമം 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.