മലപ്പുറം:നിയമസഭയിലേക്കും മലപ്പുറം ലോകസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12ന് പുറത്തിറങ്ങും. തുടര്‍ന്ന് മാര്‍ച്ച് 19ന് വൈകുന്നേരം അഞ്ച് മണി വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമ നിര്‍ദേശപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 20ന് സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കും. മാര്‍ച്ച് 22വരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസരം. ഏപ്രില്‍ ആറിന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പിനൊരുങ്ങി മലപ്പുറം; 32,14,943 വോട്ടര്‍മാരും 4,875 പോളിംഗ് സ്റ്റേഷനുകളും - മലപ്പുറം ലോകസഭ മണ്ഡലം
ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശ പ്രകാരം 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കൊവിഡ് ബാധിതരായി കഴിയുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കും.
![തെരഞ്ഞെടുപ്പിനൊരുങ്ങി മലപ്പുറം; 32,14,943 വോട്ടര്‍മാരും 4,875 പോളിംഗ് സ്റ്റേഷനുകളും The preparations for the by-elections to the Assembly and the Malappuram Lok Sabha constituency are being completed collector Gopalakrishnan informed preparations for the by-elections to the Assembly and the Malappuram Lok Sabha constituency are being completed collector Gopalakrishnan Malappuram Gopalakrishnan തെരഞ്ഞെടുപ്പിനൊരുങ്ങി മലപ്പുറം; 32,14,943 വോട്ടര്‍മാരും 4,875 പോളിംഗ് സ്റ്റേഷനുകളും തെരഞ്ഞെടുപ്പിനൊരുങ്ങി മലപ്പുറം 32,14,943 വോട്ടര്‍മാരും 4,875 പോളിംഗ് സ്റ്റേഷനുകളും മലപ്പുറം ലോകസഭ മണ്ഡലം കെ. ഗോപാലകൃഷ്ണന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10849435-767-10849435-1614752528763.jpg)
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 32,14,943 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 1,65,662 പേര്‍ കന്നി വോട്ടര്‍മാരാണ്. ശാരീരിക വൈകല്യമുള്ള 28,974 പേരും 80 വയസിന് മുകളില്‍ പ്രായമുള്ള 46,351 വോട്ടര്‍മാരുമാണുള്ളത്. ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശ പ്രകാരം ഇവര്‍ക്കും കൊവിഡ് ബാധിതരായി കഴിയുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനും തെറ്റ് തിരുത്തുന്നതിനുമായി 1,12,357 അപേക്ഷകള്‍ പരിഗണനയിലുണ്ട്. 2,753 പോളിംഗ് സ്‌റ്റേഷനുകളും 2,122 ഓക്‌സിലറി പോളിംഗ് സ്‌റ്റേഷനുകളുമുള്‍പ്പടെ 4,875 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ആയിരത്തിന് മുകളില്‍ വോട്ടര്‍മാരുള്ള ബൂത്തുകളെ രണ്ടാക്കി വിഭജിക്കുന്നതിനാലാണിത്.
എല്ലാ ബൂത്തുകളിലും വൈദ്യുതി, വെളിച്ച സംവിധാനം, കുടിവെള്ളം, ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും കലക്ടര്‍ പറഞ്ഞു.