നിലമ്പൂര്‍:സംസ്ഥാന സര്‍ക്കാറിന്‍റെ വിവാഹ പൂര്‍വ കൗണ്‍സിലിങ് പദ്ധതിക്ക് അമല്‍ കോളജില്‍ തുടക്കമായി. പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ത്രിലോക് കോത്താരി ഉദ്ഘാടനം ചെയ്‌തു. ആണ്‍കുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കും ഒരുപോലെ വിവാഹ പൂര്‍വ കൗണ്‍സിലിങ്ങ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ വിവാഹ പൂര്‍വ കൗണ്‍സിലിങ് ആരംഭിച്ചു - counseling started news
സംസ്ഥാന സര്‍ക്കാറിന്‍റെ എട്ട് ദിവസത്തെ വിവാഹപൂര്‍വ പദ്ധതിക്ക് നിലമ്പൂരില്‍ തുടക്കമായി
കൗണ്‍സിലിങ്
പിവി അബ്‌ദുല്‍ വഹാബ് എംപി അധ്യക്ഷത വഹിച്ചു. പാലക്കാട് അഡീഷണല്‍ ഡിആര്‍എം സക്കീര്‍ ഹുസൈന്‍, അമല്‍ കോളജ് മാനേജര്‍ പിവി അലി മുബാറക്, പ്രിന്‍സിപ്പല്‍ ഡോ ടിവി സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു. അമല്‍ കോളജിലെ സൈക്കോളജി വിഭാഗവും മൈനോറിറ്റി സെല്ലുമാണ് എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന പ്രീമാരിറ്റല്‍ കൗണ്‍സിലിങ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.