കേരളം

kerala

ETV Bharat / state

പോസ്‌റ്റ്‌മോർട്ടത്തിന് പള്ളി വിട്ടുനൽകിയതിന് ആദരം

പാരിതോഷികം ലഭിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് പള്ളി കമ്മിറ്റി അംഗങ്ങൾ പറഞ്ഞു

കവളപ്പാറയിലെ മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിന് പള്ളി വിട്ടുനൽകി പോത്തുകല്ല് മുജാഹിദ് ജുമാ മസ്‌ജിദ്

By

Published : Aug 28, 2019, 11:46 PM IST

Updated : Aug 29, 2019, 4:35 AM IST

മലപ്പുറം: കവളപ്പാറയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടം നടത്താൻ പള്ളി വിട്ടുനൽകിയ പോത്തുകല്ല് മുജാഹിദ് ജുമാ മസ്‌ജിദിനെ സംസ്ഥാന വഖഫ് ബോർഡ് ആദരിച്ചു. ഒരു ലക്ഷം രൂപ നൽകിയാണ് മുജാഹിദ് പള്ളിയെ ആദരിച്ചത്. പാരിതോഷികമായി ലഭിച്ച ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവയ്ക്കാൻ പള്ളി കമ്മിറ്റി തീരുമാനിച്ചു.

കവളപ്പാറയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സ്ഥലമില്ലാതെ വലഞ്ഞപ്പോഴാണ് ജാതി മത ഭേദമില്ലാതെ പോത്തുകല്ല് മുജാഹിദ് മസ്‌ജിദ് മഹല്ല് വിശ്വാസികൾ പള്ളി പോസ്റ്റുമോർട്ടത്തിനായി വിട്ടു നൽകിയത്. ഇതേതുടർന്ന് വെള്ളിയാഴ്‌ച ദിവസത്തെ ജുമാ നമസ്‌കാരം ബസ് സ്റ്റാൻഡിൽ വച്ചാണ് നടത്തിയത്. ആദ്യ ദിവസം പള്ളിയിലെ സ്റ്റഡി ടേബിളുകളിലാണ് പോസ്റ്റ് മോർട്ടത്തിന് സൗകര്യം ഏർപ്പെടുത്തിയത്. കൂടുതൽ മൃതദേഹങ്ങൾ എത്തിച്ചതോടെ പള്ളിയിലെ നിസ്‌കാര മുറി വിട്ടു നൽകി.

പോസ്‌റ്റ്‌മോർട്ടത്തിന് പള്ളി വിട്ടുനൽകിയതിന് ആദരം

മനുഷ്യത്വമാണ് ഏകമതമെന്ന തിരിച്ചറിവാണ് പോസ്‌റ്റ്‌മോർട്ടത്തിന് പള്ളി വിട്ടു നൽകാനുള്ള തീരുമാനത്തിന് പിന്നിലെന്ന് കമ്മിറ്റിയംഗങ്ങൾ പറഞ്ഞു. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ആണ് മുജാഹിദ് പള്ളി കമ്മിറ്റിക്ക് ഒരു ലക്ഷം രൂപ പാരിതോഷികം കൈമാറിയത്. ഡോ. ധർമ്മാനന്ദ സ്വാമികൾ, ഫാദർ മരിയൂസ് വട്ടിയാനിക്കൽ, പിവി അബ്‌ദുൽ വഹാബ് എംപി, പി വി അൻവർ എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Last Updated : Aug 29, 2019, 4:35 AM IST

ABOUT THE AUTHOR

...view details