കേരളം

kerala

ETV Bharat / state

സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ - p.m basheer

അട്ടപ്പാടി ആദിവാസികളുടെ വീട് നിർമാണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട ശേഷം പുറത്തിറങ്ങിയ സിപിഐ ജില്ലാ നേതാവിനെ സംരക്ഷിക്കുന്ന പാർട്ടി ജില്ലാ നേതൃത്വത്തിനും, മുൻ ജില്ലാ സെക്രട്ടറിക്കുമെതിരെയാണ് മലപ്പുറം പ്രസ് ക്ലബിന് മുന്നിലടക്കം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

മലപ്പുറം സിപിഐ ജില്ലാ നേതൃത്വം  പി.എം ബഷീർ  ആദിവാസി ഭൂമി തട്ടിപ്പ്  cpi malappuram  p.m basheer  tribal land issue
സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ

By

Published : Jan 2, 2020, 2:15 PM IST

Updated : Jan 2, 2020, 2:31 PM IST

മലപ്പുറം:സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ മലപ്പുറത്ത് പോസ്റ്ററുകൾ ഒട്ടിച്ചു. അട്ടപ്പാടി ആദിവാസികളുടെ വീട് നിർമാണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ശേഷം പുറത്തിറങ്ങിയ സിപിഐ ജില്ലാ നേതാവിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പാർട്ടി ജില്ലാ നേതൃത്വത്തിനും, മുൻ ജില്ലാ സെക്രട്ടറിക്കുമെതിരെയാണ് മലപ്പുറം പ്രസ് ക്ലബിന് മുന്നിലടക്കം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രതീകാത്മക മൃതശരീരവും റീത്തും വെച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സിപിഐ സേവ ഫോറത്തിന്‍റെ പേരിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ
സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.എം ബഷീറാണ് ആദിവാസി ഭവന നിർമാണ തട്ടിപ്പുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിൽ അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ ഇയാൾക്ക് പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പി സുനീർ, ജില്ലാ സെക്രട്ടറി എന്നിവർ പങ്കെടുത്ത യോഗത്തിൽ സ്വീകരണം ഒരുക്കിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണ കമ്മിഷന്‍റെ റിപ്പോർട്ട് വരുന്നതിന് മുൻപ് ബഷീറിന് സ്വീകരണം ഒരുക്കിയത് സിപിഐക്കുള്ളിൽ വിവാദത്തിന് തിരികൊളുത്തിയിരുന്നു.പൊതുയോഗത്തിലേക്ക് തട്ടിപ്പിനിരയായ അട്ടപ്പാടി അഗളി ഭൂതിവഴിമാരിലെ ആദിവാസികൾ പ്രതിഷേധമായി എത്തിയിരുന്നു. ബഷീറിനും പിന്തുണ നൽകുന്ന നേതാക്കൾക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മണ്ഡലം എക്സിക്യൂട്ടിവ് അംഗവും, മുൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ആർ.പാർഥസാരഥി ദേശീയ സെക്രട്ടറി ഡി.രാജക്ക് പരാതി നല്‍കിയിരുന്നു. പരാതി നല്‍കാനെത്തിയ ഇയാളെ ചില പ്രവർത്തകർ മർദിച്ചെന്ന വിവാദം നിലനിൽക്കെയാണ് ജില്ലാ ആസ്ഥാനത്ത് പോസ്റ്ററുകൾ കാണപ്പെട്ടത്.
Last Updated : Jan 2, 2020, 2:31 PM IST

ABOUT THE AUTHOR

...view details