മലപ്പുറം: ട്രോളിംഗ് നിരോധനം അവസാനിച്ച് ആദ്യദിവസം മത്സ്യബന്ധനത്തിനിറങ്ങിയ തൊഴിലാളികൾക്ക് കടലമ്മ കനിഞ്ഞ് നല്‍കിയത് ഒന്നരടണ്‍ തൂക്കമുള്ള ഉടുമ്പുസ്രാവ്. പൊന്നാനി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ പുത്തന്‍ പുരയില്‍ അബ്‌ദുല്‍ സലാമിന്‍റെ ഉടമസ്ഥയിലുള്ള 'നിലാവ്' ബോട്ടിലെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് ഭീമാകാരനായ സ്രാവ് കുടുങ്ങിയത്.
ആദ്യദിവസം തന്നെ കോളടിച്ചു; കുടുങ്ങിയത് ഒന്നരടണ്‍ തൂക്കമുള്ള ഉടുമ്പുസ്രാവ് - ഉടുമ്പുസ്രാവ്
പുത്തന്‍ പുരയില്‍ അബ്‌ദുല്‍ സലാമിന്‍റെ ഉടമസ്ഥയിലുള്ള 'നിലാവ്' ബോട്ടിലെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് സ്രാവ് കുടുങ്ങിയത്
ആദ്യദിവസം തന്നെ കോളടിച്ചു; കുടുങ്ങിയത് ഒന്നരടണ്‍ തൂക്കമുള്ള ഉടുമ്പുസ്രാവ്
വളരെ അപൂര്‍വമായി മാത്രമാണ് ഇത്രയും വലിപ്പമുള്ള സ്രാവിനെ ലഭിക്കാറുളളതെന്നും ആദ്യദിവസം തന്നെ വലിയൊരു കോള് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സലാമും മത്സ്യത്തൊഴിലാളികളും പറഞ്ഞു.