മലപ്പുറം: പെരിന്തൽമണ്ണ നഗരസഭ സ്വകാര്യ പങ്കാളിത്തതോടെ നിർമിച്ച ഹെൽത്ത് വാക്ക്‌വേയുടെ സമീപത്ത് വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂക്കള്‍ കാഴ്ചയുടെ വിരുന്നൊരുക്കുന്നു. റോഡരികിൽ വിരിഞ്ഞ് നിൽക്കുന്ന സൂര്യകാന്തി പൂക്കൾ ഇതുവഴി കടന്നു പോകുന്ന വാഹന യാത്രക്കാർക്ക് കൗതുകമാവുകയാണ്.
പൊന്ന്യാകുർശി ബൈപ്പാസിലെ നടപ്പാതക്ക് ഭംഗിയേകി സൂര്യകാന്തി പൂക്കളും - സൂര്യകാന്തി പൂക്കൾ
വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ ഭംഗി ആസ്വദിക്കാൻ നിരവധി പേർ എത്തുന്നുണ്ട്
ചിലര്‍ വാഹനത്തിൽ നിന്നും ഇറങ്ങി സൂര്യകാന്തി പൂക്കള്‍ക്ക് ഇടയിൽ നിന്ന് ഫോട്ടോ എടുക്കുന്നു. പ്രഭാത നടത്തം, വ്യായാമം, വിനോദം തുടങ്ങിയവ ലക്ഷ്യമിട്ടാണ് പൊന്ന്യാകുർശി ബൈപ്പാസിൽ മൂന്ന് കിലോമീറ്റർ ദൂരത്തിൽ നടപ്പാത നിർമിച്ചത്. രണ്ട് മീറ്റർ വീതിയിലാണ് നടപ്പാതക്ക്. ദിവസവും രാവിലെയും വൈകുന്നേരവുമായി സ്ത്രീകളും കുട്ടികളുമായി നൂറ് കണക്കിന് ആളുകളാണ് വ്യായാമത്തിന് എത്തുന്നത്. നടപ്പാതയുടെ 15 വർഷത്തെ പരിപാലനവും നടത്തിപ്പും സ്പോൺസർമാർ വഹിക്കും. ഇരു ഭാഗങ്ങളും ഉയർത്തി ഇന്‍റർലോക്ക് കട്ടകൾ പാകിയാണ് നടപ്പാത നിർമ്മിച്ചിരിക്കുന്നത്. മരങ്ങൾ, അലങ്കാര ചെടികൾ, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ തുടങ്ങിയും ഇവിടെയുണ്ട്.