മലപ്പുറം: പ്രതിസന്ധികൾ മറികടന്ന് അമ്പുമല ആദിവാസി കോളനിയിൽ പോളിയോ തുള്ളിമരുന്ന് നൽകി ആരോഗ്യവകുപ്പ്. എൺപതോളം പേരെ പരിശോധിക്കുകയും 13 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുകയും ചെയ്തു. ചാലിയാർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.എൻ അനൂപും സംഘവും സാഹസികമായാണ് കോളനിയിൽ എത്തിയത്. 2018 ലെ പ്രളയത്തിലാണ് അമ്പുമല ആദിവാസി കോളനിയിലേക്കുള്ള തൂക്കുപാലം തകർന്നത്.
അമ്പുമല ആദിവാസി കോളനിയിൽ പോളിയോ തുള്ളിമരുന്ന് നൽകി - അമ്പുമല ആദിവാസി കോളനി
കിലോമീറ്ററുകളോളം നടന്നും പാറക്കെട്ടുകൾ നിറഞ്ഞ കുറുവൻ പുഴയിലിറങ്ങിയുമാണ് ആരോഗ്യ വകുപ്പ് സംഘം കോളനിയിൽ എത്തിയത്
അമ്പുമല ആദിവാസി കോളനിയിൽ പോളിയോ തുള്ളിമരുന്ന് നൽകി
പാലം പുനസ്ഥാപിക്കാത്തതിനാൽ കിലോമീറ്ററുകളോളം നടന്നും പാറക്കെട്ടുകൾ നിറഞ്ഞ കുറുവൻ പുഴയിലിറങ്ങിയും രാവിലെ പത്ത് മണിയോടെയാണ് സംഘം കോളനിയിൽ എത്തിയത്. ഹെൽത്ത് ഇൻസ്പെക്‌ടർ കെ. അരുൺകുമാർ, ഫാർമസിസ്റ്റ് ശ്രീജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ വി. വിനോദ് കുമാർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ് എം.പി സുനു, പി. പ്രീജ, ബദൽ സ്‌കൂൾ അധ്യാപിക മിനി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും കിലോമീറ്ററുകളോളം നടക്കുകയും കുറുവൻ പുഴ കടക്കേണ്ട ഗതികേടിലുമാണ് ആദിവാസികൾ.