മലപ്പുറം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പാണ്ടിക്കാടും, തുവ്വൂരും ഡ്രോൺ പറത്തി പൊലീസ്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലാണ് ഒറവുംപുറം പാലത്തിന് സമീപവും, തുവ്വൂർ കമാനത്തിങ്ങലിലും പൊലീസ് ഡ്രോൺ പറത്തിയത്. ലോക്ക്ഡൗൺ നിയമം ലംഘിച്ച് ഗ്രാമീണ മേഖലയിലെ മൈതാനങ്ങളിലും മറ്റ് ഒഴിഞ്ഞ പ്രദേശങ്ങളിലും കൂട്ടം കൂടി നിൽക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പൊലീസ് ഡ്രോൺ പരിശോധന നടത്തിയത്. ഇത്തരത്തിൽ ലോക്ക്ഡൗൺ ലംഘനം നടത്തുന്നവരെ കണ്ടെത്തിയാൽ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസെടുക്കുക.
ഡ്രോൺ പറത്തി പൊലീസ്; ക്യാമറയില്‍ കുടുങ്ങിയത് മീൻ പിടിത്തക്കാരും - ലോക്ക്ഡൗൺ
ലോക്ക്ഡൗൺ ലംഘനം നടത്തുന്നവരെ കണ്ടെത്തിയാൽ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസെടുക്കുക.

Also Read: ഒളിമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ
പാണ്ടിക്കാട് പൊലീസ്, മേലാറ്റൂർ പൊലീസ് എന്നിവയുടെ സഹകരണത്തോടെ ഒറവുംപുറം പാലത്തിന് സമീപമാണ് ഡ്രോൺ പരിശോധന നടത്തിയത്. ഇതിൽ പുഴയോരത്ത് കൂട്ടം കൂടി നിന്നവരും, മീൻ പിടിക്കാൻ എത്തിയവരും ക്യാമറ കണ്ണിൽ കുടുങ്ങി. ഇവരെ തിരിച്ചറിയാനുള്ള നടപടികൾ പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ അമൃതരംഗൻ, മേലാറ്റൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ പി.കെ.ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ ഊർജിതമാക്കിയിട്ടുണ്ട്. തുവ്വൂർ കമാനത്തിങ്ങലിൽ കരുവാരക്കുണ്ട് പൊലീസിന്‍റെ സഹായത്തോടെയാണ് ഡ്രോൺ പറത്തിയത്. റെയിൽവേ ഗ്രൗണ്ട്, റയിൽവേ സ്റ്റേഷൻ പരിസരം, തെക്കുംപുറം മേഖലകളിൽ പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തടയാൻ വ്യത്യസ്ഥ മാർഗങ്ങളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇതിൽ പിടിക്കപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി കെ.എം. ദേവസ്യ പറഞ്ഞു.