മലപ്പുറത്ത് സമ്പര്‍ക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധന; പരിശോധന ശക്തമാക്കി പൊലീസ് - covid 19
തൃശൂര്‍ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ മലപ്പുറത്തെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി.
മലപ്പുറം: ജില്ലയില്‍ സമ്പര്‍ക്ക കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കി പൊലീസ്. തൃശൂര്‍ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ മലപ്പുറം നഗരത്തിലെ ബസ്‌സ്റ്റാന്‍ഡുകള്‍, കോട്ടപ്പടി മാര്‍ക്കറ്റ്, കുന്നുമ്മല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തി. ആളുകള്‍ക്ക് രോഗത്തെ കുറച്ചുള്ള അവബോധം കുറഞ്ഞുവരികയാണ്. അത് നേരിട്ട് മനസിലാക്കാനുമാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനമെന്നും ഡിഐജി പറഞ്ഞു. എഎസ്‌പി സാബു, ഡിവൈഎസ്‌പി ഹരിദാസ്, മലപ്പുറം സിഐ പ്രേംജിത്ത് എന്നിവരടങ്ങിയ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.