മലപ്പുറം: ലോക്ക് ഡൗണിൻ്റെ മറവിൽ പാണ്ടിക്കാട് മേഖലയിൽ കഞ്ചാവ് മാഫിയ സജീവമാവുകയാണ്. കുട്ടികളെ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വിൽപ്പനയാണ് പ്രധാനം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ എട്ട് കഞ്ചാവ് കേസുകളാണ് പാണ്ടിക്കാട് പൊലീസ് പിടികൂടിയത്. ഇതിന് പുറമെ നിരോധിത പുകയില വസ്തുക്കളുടെ വിൽപ്പനയും തകൃതിയായി നടക്കുന്നുണ്ട്.
സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃത രംഗന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് ഉപഭോക്താക്കളെ പിടികൂടിയത്. ഇതിന് പുറമെ ഓപ്പറേഷൻ ക്ലിയർ എന്ന പേരിൽ ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത കഞ്ചാവ് ഉപഭോക്താക്കളെ കണ്ടെത്താൻ പൊലീസിന് സാധിച്ചു. ഇവർക്ക് ലഹരിവസ്തു എത്തിച്ച് നൽകുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചതായി അമൃതരംഗൻ പറഞ്ഞു.