കേരളം

kerala

ETV Bharat / state

കൊവിഡിനിടയിലും മലപ്പുറത്ത് കഞ്ചാവ് മാഫിയ സജീവമെന്ന് പൊലീസ് - കൊവിഡിനിടയിലും കഞ്ചാവ് മാഫിയ സജീവമെന്ന് പൊലീസ്

മലപ്പുറത്ത് 168.5 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചവരെ പിടികൂടി. കൊവിഡ് മാനദണ്ഡങ്ങളുടെ മറവിൽ കഞ്ചാവ് ലോബി അടക്കമുള്ള ക്രിമിനലുകൾ വിലസുകയാണെന്ന് അസി. എക്സൈസ് കമ്മിഷണർ അനിൽ കുമാർ പറഞ്ഞു.

Police says cannabis mafia active amid covid  cannabis mafia active amid covid  malappuram ganja seized  മലപ്പുറം കഞ്ചാവ് വിൽപന  കൊവിഡിനിടയിലും കഞ്ചാവ് മാഫിയ സജീവമെന്ന് പൊലീസ്  കഞ്ചാവ് മാഫിയ സജീവമെന്ന് പൊലീസ്
കൊവിഡിനിടയിലും കഞ്ചാവ് മാഫിയ സജീവമെന്ന് പൊലീസ്

By

Published : Oct 3, 2020, 4:01 PM IST

മലപ്പുറം: കൊവിഡ് മറയാക്കി കഞ്ചാവ് മാഫിയ സജീവമെന്ന് മലപ്പുറം അസി. എക്സൈസ് കമ്മിഷണർ അനിൽ കുമാർ. ജില്ല കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തുന്നവരെ പിടികൂടാൻ എക്സൈസ് വകുപ്പിനും പൊലീസിനും ഒരു പരിധി വരെ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിശോധന തുടരുമ്പോൾ ഇതിനെയെല്ലാം മറികടന്ന് കഞ്ചാവ് ലോബി അടക്കമുള്ള ക്രിമിനലുകൾ വിലസുകയാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കുക എന്ന നയമാണ് അവരുടേതെന്നും എന്നാൽ പൊലീസും, എക്സൈസും രംഗത്തിറങ്ങിയതോടെ ഇത്തരം ക്രിമിനലുകളെ പിടികൂടാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡിനിടയിലും കഞ്ചാവ് മാഫിയ സജീവമെന്ന് പൊലീസ്

ആന്ധ്രയിലെ കടപ്പയിൽ നിന്നും സിമന്‍റ് ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് ചെറിയ വാഹനത്തിലാക്കി വണ്ടൂർ വഴി കൊച്ചിയിലേക്ക് പോകും വഴി പിടികൂടിയിരുന്നു. കഞ്ചാവ് പിടിച്ചെടുത്ത ഉദ്യോഗസ്ഥർക്ക് പ്രത്യേക അവാർഡ് നൽകുമെന്ന് ഉത്തരമേഖല ജോയിന്‍റ് എക്സൈസ് കമ്മിഷണർ കെ. സുരേഷ് അറിയിച്ചു. എക്സൈസ് ഇന്‍റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് ഇവരെ പിടികൂടിയത്. കൊവിഡിന്‍റെ മറവിൽ ലഹരി വസ്‌തുക്കൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായും കെ.സുരേഷ് പറഞ്ഞു. വിപണിയിൽ 80 ലക്ഷത്തിലധികം വില വരുന്ന 168 കിലോയിലധികം കഞ്ചാവാണ് പിടിച്ചെടുത്തത്.

ABOUT THE AUTHOR

...view details