മലപ്പുറം: മമ്പാട് ടൗണില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് പൊലീസ് റെയ്‌ഡ്. ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് വാറ്റുപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ സുധാകരനെ നിലമ്പൂർ എസ്.ഐ ശശികുമാറും സംഘവും അറസ്റ്റ് ചെയ്തു. വാറ്റാൻ ഉപയോഗിക്കുന്ന സ്റ്റൗ, കുപ്പികൾ എന്നിവയാണ് പിടിച്ചെടുത്തത്.
അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു - എസ്.ഐ
മമ്പാട് ടൗണിൽ തമിഴ്‌നാട് സ്വദേശികളുടെ താമസസ്ഥലത്ത് നാടൻ വാറ്റ് നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.

അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു
അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു
സമീപത്തെ മറ്റൊരു ബിൽഡിംഗിൽ പരിശോധന നടത്തിയിരുന്നു എന്നാൽ ഒന്നും കണ്ടെത്താനായില്ല. പൊലീസ് എത്തുമെന്ന വിവരത്തെ തുടർന്ന് ഇവർ വാഷ് നിറച്ച കന്നാസുകൾ മാറ്റിയെന്ന് പ്രദേശവാസികൾ പറയുന്നു. പൊലീസ് അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ പരിശോധനകൾ ഊർജിതമാക്കുമെന്നാണ് സൂചന.