കേരളം

kerala

ETV Bharat / state

നിലമ്പൂരില്‍ 25,000 രൂപയുടെ വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു - nilambur police raid

15 ബ്രാന്‍റുകളിലെ 3000ത്തോളം വ്യാജ സിഗരറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്

നിലമ്പൂര്‍ പൊലീസ് റെയ്‌ഡ്  നിലമ്പൂർ സർക്കിൾ ഇൻസ്പെക്‌ടർ  സുനിൽ പുളിക്കല്‍  വ്യാജ സിഗരറ്റുകൾ  nilambur police raid  illegal cigarettes
നിലമ്പൂരില്‍ പൊലീസ് റെയ്‌ഡ്; 25,000 രൂപയുടെ വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു

By

Published : Jan 25, 2020, 5:32 PM IST

മലപ്പുറം: നിലമ്പൂരിലെ പൊലീസ് റെയ്‌ഡിൽ 25,000 രൂപയുടെ വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു. നിലമ്പൂർ സർക്കിൾ ഇൻസ്പെക്‌ടർ സുനിൽ പുളിക്കലിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിപ്പടി, വീട്ടിക്കുത്ത് റോഡ്, ചന്തക്കുന്ന് എന്നിവിടങ്ങളിലെ നാലോളം കടകളില്‍ നിന്നാണ് 15 ബ്രാന്‍റുകളിലെ 3000ത്തോളം വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തത്.

നിലമ്പൂരില്‍ പൊലീസ് റെയ്‌ഡ്; 25,000 രൂപയുടെ വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു

നികുതി നൽകേണ്ടാത്തതിനാൽ വില കുറച്ച് വിൽക്കുന്ന വ്യാജ സിഗരറ്റുകൾ മലേഷ്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും കപ്പൽമാർഗമാണ് കേരളത്തിലേക്കെത്തിക്കുന്നത്. വരും ദിവസങ്ങളിൽ പരിശോധന ഊർജിതമാക്കുമെന്നും വ്യാജ സിഗരറ്റ് വിൽപന നടത്തിയ വ്യാപാരികളിൽ നിന്നും പിഴ ഈടാക്കുമെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details