കേരളം

kerala

ETV Bharat / state

മലപ്പുറത്ത് മയക്കുമരുന്ന് ഉപയോഗിച്ച് വാഹനങ്ങളിൽ കറങ്ങി നടന്ന യുവാക്കൾ പിടിയിൽ - ganja seized malappuram

മയക്കുമരുന്ന് ഉപയോഗിച്ച് മുതുകാട് കോളനി പ്രദേശത്ത് കാറിലും ബൈക്കിലും കറങ്ങിനടന്ന യുവാക്കൾ പരസ്‌പരം ഏറ്റുമുട്ടിയതോടെ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു

മലപ്പുറത്ത് മയക്കുമരുന്ന് ഉപയോഗം  യുവാക്കൾ പിടിയിൽ  malappuram crime  malappuram ganja  ganja seized malappuram  നിലമ്പൂർ പൊലീസ്
മലപ്പുറത്ത് മയക്കുമരുന്ന് ഉപയോഗിച്ച് വാഹനങ്ങളിൽ കറങ്ങി നടന്ന യുവാക്കൾ പിടിയിൽ

By

Published : Jan 25, 2021, 7:18 PM IST

Updated : Jan 25, 2021, 8:38 PM IST

മലപ്പുറം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനങ്ങളിൽ കറങ്ങി നടന്ന യുവാക്കളെ നിലമ്പൂർ പൊലീസ് പിടികൂടി. മയക്കുമരുന്ന് ഉപയോഗിച്ച് മുതുകാട് കോളനി പ്രദേശത്ത് കാറിലും ബൈക്കിലും കറങ്ങിനടന്ന യുവാക്കൾ പരസ്‌പരം ഏറ്റുമുട്ടിയതോടെ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസിനെ കണ്ട് നിര്‍ത്താതെ പോയ വാഹനങ്ങള്‍ പിൻതുടർന്ന് പിടികൂടുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നും കോളജുകളിൽ വിതരണം ചെയ്യാറുണ്ടെന്നും പ്രതി സാനു ഫായിസ് (19) പൊലീസിനോട് പറഞ്ഞു. ലൈസൻസ് ഇല്ലാതെയാണ് സാനു ഫായിസ് കാര്‍ ഓടിച്ചിരുന്നതെന്നും കണ്ടെത്തി. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Last Updated : Jan 25, 2021, 8:38 PM IST

ABOUT THE AUTHOR

...view details