മലപ്പുറം:എടവണ്ണപാറയിലെ കടയിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിക്ക് കൊവിഡ് ബാധിച്ചതായും ചികിത്സക്ക് എത്തിയ സ്വകാര്യ ആശുപത്രി അടച്ചതായും സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞതായി വാഴക്കാട് പൊലീസ്. ആരോഗ്യ വകുപ്പിന്‍റെയും ആശുപത്രി അതികൃതരുടെയും പരാതിയെ തുടർന്നാണ് നടപടി. ഇയാളെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയതായും പരിശേധനാ ഫലം നെഗറ്റിവായിരുന്നെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് എടവണ്ണപ്പാറയിലെ കടയിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ യുവാവിന് പനി ബാധിച്ച് എടവണ്ണപ്പാറ ആശുപത്രിയിൽ എത്തിച്ചത്.തുടർന്ന് വ്യാഴായ്ചയും പനിക്ക് കുറവില്ലാത്തതിനാൽ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു. ഇതോടെ 108 ആബുലൻസിൽ ഇയാളെ മഞ്ചേരിയിലേക്ക് കൊണ്ട് പോയി. ഇതോടെയാണ് നാട്ടിൽ വ്യാജ വാർത്ത പരന്നത്.