മലപ്പുറം: നൂറു ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമായി സത്യൻ വഴിക്കടവ് പൊലീസ് പിടിയിൽ. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ വീടിന്‍റെ പരിസരത്ത് പ്രത്യക്ഷത്തിൽ ആരും കാണാത്ത രീതിയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. വെള്ളക്കട്ട ബിർളാ ക്വർട്ടേഴ്‌സിന് സമീപം മുരിയൻകണ്ടത്തിൽ സത്യനാണ് പിടിയിലായത്.
പൊലീസ് റെയ്‌ഡ്; നൂറ് ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി - WASH AND EQUIPMENTS CAUGHT IN MALAPPURAM
പ്രതിയുടെ വീടിന്‍റെ പരിസരത്ത് പ്രത്യക്ഷത്തിൽ ആരും കാണാത്ത രീതിയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.
പൊലീസ് റെയ്‌ഡ്; നൂറ് ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി
വാഷ് ഇട്ടിരുന്നതിന്‍റെ സമീപത്തായി ചാരായം വാറ്റുന്നതിനായി തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് പ്രതി പൊലീസ് പിടിയിലാകുന്നത്. ചാരായം വാറ്റുന്നതിന് വേണ്ടിയുള്ള പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളും വാറ്റുന്നതിന് ഉപയോഗിക്കുന്ന ഇല്ലിച്ചട്ടിയും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ്ബ് ജയിലിലേക്ക് റിമാൻഡ് ചെയ്‌തു.
READ MORE:കെ-റെയിൽ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം; മേധാ പട്‌കർ തിങ്കളാഴ്‌ച കോഴിക്കോട്