മലപ്പുറം: രോഗിയുമായി ഗൂഡല്ലൂരിൽനിന്ന് നാടുകാണിച്ചുരംവഴി അനുമതിപത്രം ഇല്ലാതെ എത്തിയ വാഹനം സംസ്ഥാന അതിർത്തിയിൽ പൊലീസ് തടഞ്ഞു. തുടര്‍ന്ന് വഴിക്കടവിൽ നിന്നെത്തിച്ച ആംബുലൻസിൽ രോഗിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗിയുമായി അനുമതിപത്രം ഇല്ലാതെ എത്തിയ വാഹനം അതിർത്തിയിൽ പൊലീസ് തടഞ്ഞു - ambualane
വഴിക്കടവിൽ നിന്നെത്തിച്ച ആംബുലൻസിൽ രോഗിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അർബുദബാധിതനായ ദേവാല മൂച്ചിക്കുണ്ട് മുല്ലപ്പള്ളി മുസ്‌തഫ(37)യുമായി എത്തിയ ആംബുലൻസ് പത്തുമണിയോടെ അതിർത്തി ചെക്ക്‌പോസ്റ്റില്‍ പൊലീസ് തടഞ്ഞിരുന്നു. അധികൃതരുടെ അനുമതിപത്രം വാഹന ജീവനക്കാരുടെ പക്കലുണ്ടായിരുന്നില്ല. ചുരത്തിൽനിന്ന് ടെലിഫോൺവഴി നീലഗിരി ജില്ലാ കലക്‌ടറുമായി ബന്ധപ്പെടാനുള്ള ശ്രമവും വിജയിച്ചില്ല. തുടർന്ന് നിലമ്പൂർ എംഎൽഎ പിവി അൻവറിൻ്റെ ഇടപടലിനെത്തുടർന്ന് വഴിക്കടവ് എസ്‌വൈഎസ് സാന്ത്വനം കൂട്ടായ്‌മയുടെ ആംബുലൻസ് അതിർത്തിയിലെത്തി രോഗിയെയും കുടുംബാംഗങ്ങളെയും ആശുപത്രിയിൽ എത്തിച്ചു.