കേരളം

kerala

ETV Bharat / state

റിമാൻഡിൽ കഴിയവേ ചാടിപ്പോയ പ്രതിയെ പൊലീസ് പിടികൂടി - മലപ്പുറം

റിമാൻഡിൽ കഴിയവേ ന്യൂമോണിയ ബാധിച്ച ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം യൂസഫ് ചാടിപ്പോകുകയായിരുന്നു

remand  Police  arrested  accust  escaped  റിമാൻഡ്  പ്രതിയെ പൊലീസ് പിടികൂടി  ന്യൂമോണിയ  മഞ്ചേരി മെഡിക്കൽ കോളജ്  മലപ്പുറം  കഞ്ചാവ് കേസ്
റിമാൻഡിൽ കഴിയവെ ചാടിപ്പോയ പ്രതിയെ പൊലീസ് പിടികൂടി

By

Published : Oct 24, 2020, 8:38 AM IST

മലപ്പുറം: കഞ്ചാവ് കേസിൽ റിമാൻഡിൽ കഴിയവെ ചാടിപ്പോയ പ്രതിയെ പൊലീസ് പിടികൂടി. ആലിപ്പറമ്പ് സ്വദേശി കാളിപ്പാടൻ യൂസഫിനെയാണ് (23) പിടികൂടിയത്. ചോക്കാട് മൂച്ചിക്കടവ് നിന്നാണ് ഇയാളെ പിടികൂടിയത്. റിമാൻഡിൽ കഴിയവേ ന്യൂമോണിയ ബാധിച്ച ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം യൂസഫ് ചാടിപ്പോകുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്. കാളികാവ് സ്റ്റേഷനിലെ സി.പി.ഒമാരായ ഷാജു, സുധീഷ്, ഉജേഷ്‌, പ്രമേഷ്, ആഷിഫലി പെരിന്തൽമണ്ണ സ്റ്റേഷനിലെ ക്യഷ്‌ണ കുമാർ, മനോജ്, ശ്രീകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details