മലപ്പുറം: ധനകാര്യസ്ഥാപനങ്ങളിലും ന്യൂജനറേഷന്‍ ബാങ്കുകളിലും മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘം അറസ്‌റ്റില്‍. കൂട്ടിലങ്ങാടി സ്വദേശികളായ മുനീര്‍, മുഹമ്മദ് ഷമീം, കൊണ്ടോട്ടി സ്വദേശി യൂസഫ് ഇവര്‍ക്ക് ആഭരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന തൃശൂര്‍ സ്വദേശി മണികണ്‌ഠന്‍ ഉള്‍പ്പടെ നാല് പേരേയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം മലപ്പുറം മണപ്പുറം ബാങ്കില്‍ നിന്നും, സൂര്യാ ഫിനാന്‍സില്‍ നിന്നും പണം തട്ടിയ കേസിലാണ് നടപടി.
മുക്കുപണ്ടം വെച്ച് പണം തട്ടുന്ന സംഘം പിടിയില്‍
ധനകാര്യസ്ഥാപനങ്ങളിലും മറ്റും മുക്ക്പണ്ടം പണയം വെച്ചായിരുന്നു സംഘം പണം തട്ടിയിരുന്നത്
മുക്ക്പണ്ടം വെച്ച് പണം തട്ടുന്ന സംഘം പിടിയില്‍
പ്രതികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പണവും അന്വേഷണസംഘം കണ്ടെത്തി. സംഘത്തലവന്‍ മുനീര്‍ പത്തോളം കേസിലും, മണികണ്ഠന്‍ മുപ്പതോളം കേസിലും, യൂസഫ് മൂന്ന് കേസിലും നിലവില്‍ പ്രതികളാണ്. ജില്ലപൊലീസ് മേധാവി സുജിത് ദാസ് ഐപിഎസ് നൽകിയ നിർദേശത്തെ തുടർന്ന് മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ്, എസ്ഐ മാരായ അമീറലി, ഗിരീഷ് എന്നിവരുടെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Also read: രേഖകളില്ലാതെ കടത്തിയ 62.5 പവനും 11.85 ലക്ഷം രൂപയും ആര്‍പിഎഫ് പിടികൂടി
Last Updated : Apr 15, 2022, 8:13 AM IST